Connect with us

68 വയസിലും ക്രിക്കറ്റ് കളിച്ച് രജനീകാന്ത്,ഒപ്പം നയൻതാരയും !!!

Tamil

68 വയസിലും ക്രിക്കറ്റ് കളിച്ച് രജനീകാന്ത്,ഒപ്പം നയൻതാരയും !!!

68 വയസിലും ക്രിക്കറ്റ് കളിച്ച് രജനീകാന്ത്,ഒപ്പം നയൻതാരയും !!!

ഏ.ആര്‍ മുരുഗദോസ് സംവിധാനം നിർവഹിച്ച് രജനീകാന്ത് നായകനാവുന്ന ചിത്രമാണ് ദർബാർ. നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. നയന്‍താരയും രജനികാന്തും ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.

രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനികാന്തായിരുന്നു ഫസ്റ്റ്‌ലുക്ക്.

ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫര്‍. ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

rajanikanth and nayanthara playing cricket

More in Tamil

Trending

Recent

To Top