Connect with us

ഞാന്‍ തുടക്കത്തിലേ നിരവധി ഭാഷകളില്‍ അഭിനയിച്ച ശക്തയായ നടി, 11 വര്‍ഷം മുന്‍പേ തന്നെ ഞാന്‍ പാന്‍ഇന്ത്യന്‍ സ്റ്റാറാണ്; മറ്റ് താരങ്ങളുമായി എന്നെ താരതമ്യം ചെയ്യരുത്; ശ്രുതി ഹാസന്‍

Actress

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് ശ്രുതി ഹാസന്‍. സോഷ്യല്‍ മീഡയിയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത പാന്‍ ഇന്ത്യ ട്രെന്‍ഡുകളില്‍ നില്‍ക്കുന്ന താരങ്ങളുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനോടുള്ള വിരോധമറിയിച്ചിരിക്കുകയാണ് നടി.

കരിയറിന്റെ ആരംഭത്തില്‍ തന്നെ നിരവധി ഭാഷകളില്‍ അഭിനയിച്ച ശക്തയായ നടിയാണ് താനെന്നും മറ്റ് താരങ്ങളുമായി തന്നെ താരതമ്യപ്പെടുത്തുന്നത് ഇഷ്ടമുള്ള കാര്യമല്ല എന്നും ശ്രുതി പറഞ്ഞു. യുവതാരങ്ങളില്‍ ചിലര്‍ അഭിനയിക്കാന്‍ പോലും തുടങ്ങിയിട്ടില്ലാത്ത സമയത്താണ് ഞാന്‍ മെയിന്‍ സ്ട്രീമിലെത്തിയത്.

ഒരു നടനോ നടിയോ അതിലേക്ക് കടക്കുന്നത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല, കാരണം അത്തരം പാന്‍ഇന്ത്യന്‍ സിനിമകളെല്ലാം ഞാന്‍ എപ്പോഴെ ചെയ്തു കഴിഞ്ഞവയാണ്. സോഷ്യല്‍ മീഡിയയും ഒടിടിയും സജീവമാകുന്നതിന് മുന്‍പ് തന്നെ ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചതാണ്. അത്തരത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കിടയിലും ഞാന്‍ എത്തപ്പെട്ടത് ഒരുപാട് പ്രയത്‌നിച്ചിട്ടാണ്. ആ കാലഘട്ടത്തിലും ഞാന്‍ സന്തോഷവതിയായിരുന്നു, എന്നും ശ്രുതി പറഞ്ഞു.

11 വര്‍ഷം മുന്‍പേ തന്നെ ഞാന്‍ പാന്‍ഇന്ത്യന്‍ സ്റ്റാറാണ്. എന്റെ അഭിമുഖങ്ങളും പാന്‍ഇന്ത്യനായിരുന്നു. പാന്‍ഇന്ത്യന്‍ എന്ന വാക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതാണെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആദിവി ശേഷ് സംവിധാനം ചെയ്യുന്ന ‘ഡെക്കോയിട്ട്’ എന്ന ചിത്രമാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ‘ടോക്‌സിക്കി’ലെ നായിക ശ്രുതി ഹാസനാണ്. കൂടാതെ വിവേക് കല്‍റയുടെ ഹോളിവുഡ് ചിത്രമായ ‘ചെന്നൈ സ്‌റ്റോര്‍സി’ലും ശ്രുതി എത്തുന്നുണ്ട്.

More in Actress

Trending