News
ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല; ശ്രുതി ഹസന്‍
ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല; ശ്രുതി ഹസന്‍
സിനിമാതാരങ്ങളുടെ ആഡംബര ജീവിത ശൈലി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. അവരുടെ വസ്ത്രങ്ങള്‍, ഹാന്റ്ബാഗുകള്‍, ആഭരണങ്ങള്‍, കാറുകള്‍ എന്നിവ പലപ്പോഴും ലക്ഷങ്ങളും കോടികളും വില മതിക്കുന്നതാണ്. ലോകമൊട്ടാകെയുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ശേഖരിക്കുന്നതും പലരുടെയും ഹോബിയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തയായ നടിയാണ് ശ്രുതി ഹസന്‍.
ഇപ്പോഴിതാ ആഡംബര വസ്തുക്കള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് പറയുകയാണ് നടി. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ക്ക് അത്രയും പണം മുടക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് ചെയ്യുക. എനിക്കതില്‍ സന്തോഷമേയുള്ളൂ.
ഒരു ബാഗിന് മൂന്ന് ലക്ഷം ചെരുപ്പിന് അന്‍പതിനായിരം ഇങ്ങനെയുള്ള സോണില്‍ പോയാല്‍ എത്ര കാശ് ചെലവാകും. ഈ സത്യം തിരിച്ചറിഞ്ഞപ്പോള്‍ എന്നെകൊണ്ടത് സാധിക്കിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഫാഷനിസ്റ്റ് ആകാന്‍ സാധിക്കില്ല. എനിക്ക് എന്താണ് ചേരുന്നത് സംതൃപ്തി നല്‍കുന്നത് അതാണ് ഞാന്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നത് ശ്രുതി ഹാസന്‍ പറഞ്ഞു.
തനിക്ക് നടിയാകണമെന്ന് ആഗ്രഹമില്ലായിരുന്നുവെന്നും സംഗീതവുമായി മുന്നോട്ട് പോകാനാണ് താല്‍പര്യമെന്നും ശ്രുതി പറഞ്ഞു. കുട്ടിക്കാലം മുതല്‍ പാടാറുണ്ടായിരുന്നു. പാട്ടെഴുതാനും സംഗീത സംവിധാനം നിര്‍വഹിക്കാനും ഇഷ്ടമുണ്ടായിരുന്നു. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അപ്പ പറഞ്ഞത്.
എന്തോ നിയോഗം പോലെയാണ് അഭിനയത്തിലെത്തിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് ആദ്യ ഹിന്ദി ചിത്രം ലഭിച്ചത്. മ്യൂസിക് ബാന്‍ഡിന്റെ ചെലവിനായുള്ള പണത്തിന് അപ്പയെ ആശ്രയിക്കാന്‍ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് അഭിനയിച്ചു. ഒടുവില്‍ ഇവിടെയെത്തി നില്‍ക്കുന്നു ശ്രുതി പറഞ്ഞു.