Connect with us

കടുത്ത നെഞ്ചുവേദന; നടന്‍ സായാജി ഷിന്‍ഡേ ആശുപത്രിയില്‍!; ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി

Uncategorized

കടുത്ത നെഞ്ചുവേദന; നടന്‍ സായാജി ഷിന്‍ഡേ ആശുപത്രിയില്‍!; ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി

കടുത്ത നെഞ്ചുവേദന; നടന്‍ സായാജി ഷിന്‍ഡേ ആശുപത്രിയില്‍!; ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി

നിരവധി തമിഴ്, തെലുങ്ക്, ബോളിവുഡ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സായാജി ഷിന്‍ഡേ ഇപ്പോഴിതാ താരത്തെ കടുത്ത നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. താരം സുഖം പ്രാപിച്ചുവരികയാണെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിന്‍ഡേ. കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവിച്ചതിനേത്തുടര്‍ന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര പരിശോധനകള്‍ക്കുശേഷം മറ്റുചില പരിശോധനകള്‍കൂടി ഡോക്ടര്‍മാര്‍ നടത്തി. പരിശോധനയില്‍ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കുള്ള ധമനികളില്‍ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്നാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്.

താന്‍ സുഖംപ്രാപിച്ചുവരികയാണെന്നും വിനോദരംഗത്തേക്ക് ഉടന്‍ തിരിച്ചുവരുമെന്നും കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ സായാജി ഷിന്‍ഡേ പറയുന്നു. അതേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ താരത്തെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.

2000ല്‍ ജ്ഞാനഭാരതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഭാരതി എന്ന തമിഴ്ചിത്രത്തിലെ സുബ്രഹ്മണ്യ ഭാരതിയായുള്ള പ്രകടനത്തിലൂടെയാണ് സായാജി ഷിന്‍ഡേ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ടാഗോര്‍, ആന്ധ്രാവാല, പോക്കിരി, ലക്ഷ്മി, കൃഷ്ണ, ആര്യ 2, അരുന്ധതി, ദൂക്കുഡു, റൂളര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ബാബ, ദൂള്‍, അഴകിയ തമിഴ് മകന്‍, സന്തോഷ് സുബ്രഹ്മണ്യം, ആധവന്‍, വേട്ടൈക്കാരന്‍, വേലായുധം, കാലാ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. മലയാളത്തില്‍ നാടോടിമന്നന്‍ എന്ന ചിത്രത്തില്‍ വില്ലനായുമെത്തി.

ശൂല്‍, ഖിലാഡി 420, ജോഡി നമ്പര്‍ 1, റോഡ്, മുഝ് സേ ശാദി കരോഗി, ബിഗ് ബ്രദര്‍, സഞ്ജു, അന്തിം, ഗോവിന്ദാ നാം മേരാ തുടങ്ങിയവയാണ് സായാജി അഭിനയിച്ചവയില്‍ ചില ബോളിവുഡ് ചിത്രങ്ങള്‍. കന്നഡ, മറാഠി, ഭോജ്പുരി, ഇംഗ്ലീഷ് ഭാഷാചിത്രങ്ങലിലും വേഷമിട്ടിട്ടുണ്ട്. ലൂസര്‍, കില്ലര്‍ സൂപ്പ് എന്നീ വെബ്‌സീരീസുകളിലും സായാജി ഷിന്‍ഡേ വേഷമിട്ടു.

More in Uncategorized

Trending

Recent

To Top