Connect with us

‘വിധവ… അത് ആയവര്‍ക്ക് മാത്രമേ ആ വേദന മനസിലാകൂ; വിവാദങ്ങള്‍ക്ക് പിന്നാലെ വൈറലായി രേണുവിന്റെ വാക്കുകള്‍

Malayalam

‘വിധവ… അത് ആയവര്‍ക്ക് മാത്രമേ ആ വേദന മനസിലാകൂ; വിവാദങ്ങള്‍ക്ക് പിന്നാലെ വൈറലായി രേണുവിന്റെ വാക്കുകള്‍

‘വിധവ… അത് ആയവര്‍ക്ക് മാത്രമേ ആ വേദന മനസിലാകൂ; വിവാദങ്ങള്‍ക്ക് പിന്നാലെ വൈറലായി രേണുവിന്റെ വാക്കുകള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ബിനു അടിമാലി. അദ്ദേഹത്തെ പോലെ തന്നെ സ്റ്റാര്‍ മാജിക്കിലൂടെയും കോമഡി സ്റ്റാര്‍സിലൂടെയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങവെ 2023 ജൂണ്‍ അഞ്ചിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അന്ന് കാറിലുണ്ടായിരുന്ന ബിനു അടിമാലി, കാര്‍ െ്രെഡവര്‍, ആര്‍ടിസ്റ്റ് മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കിയാണ് സുധി ലോകത്തു നിന്ന് പോയത്. സുധിയുടെ മരണത്തിന് പിന്നാലെ ജീവിതം ബുദ്ധിമുട്ടിലായ തന്നെ ലക്ഷ്മ നക്ഷത്ര അടക്കമുള്ളവര്‍ സഹായിക്കാറുണ്ടെന്ന് രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മിമിക്രി ചലച്ചിത്ര ത ാരമായ ബിനു അടിമാലി, സുധിയുടെ മരണ ശേഷം സുധിയുടെ വീട്ടില്‍ പോയത് പിആര്‍ വര്‍ക്കിന്റെ ഭാഗമാണെന്ന് ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനേഷ് ആരോപിച്ചത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

ജിനേഷിനെ ബിനു അടിമാലി റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചുവരുത്തി ക്യാമറ തല്ലി തകര്‍ക്കുകയും മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് ജിനേഷ് ആരോപിച്ചത്. എന്നാല്‍ താന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും അന്നം തരുന്ന ക്യാമറ തല്ലിപ്പൊട്ടിക്കില്ലെന്നുമാണ് ബിനു അടിമാലി ഇതിന് വിശദീകരണമായി പറഞ്ഞത്. അന്തരിച്ച ജിനേഷിന്റെ വീട്ടില്‍ പോയത് ജിനേഷ് പറഞ്ഞിട്ടാണെന്നും താന്‍ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞെങ്കിലും ജിനേഷ് വീഡിയോ എടുത്ത് യൂട്യൂബില്‍ ഇടുകയായിരുന്നുവെന്നും ബിനു പറയുന്നു.

ജിനേഷിന് ഗൂഗിള്‍പേ വഴി പണം നല്‍കിയതിന്റെ തെളിവ് ഉള്‍പ്പെടെ ബിനു അടിമാലി ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. പണ്ടു മുതലേ തനിക്കൊപ്പമുള്ള കൂട്ടുകാര്‍ക്കൊപ്പമാണ് താന്‍ ഇപ്പോഴും മിമിക്രി ചെയ്യുന്നത്. കൂടുതല്‍ സ്‌റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു എന്ന് കരുതി ഇതുവരെ എന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. തനിക്കെതിരെ രംഗത്ത് വന്നിട്ടുള്ള വ്യക്തി പല പാനലിലും പലതാണ് പരുന്നത്. ഞാന്‍ എടുത്തെറിഞ്ഞു എന്നും മറ്റു ചിലതില്‍ പറയുന്നത് ചവിട്ടിക്കൂട്ടി എന്നതൊക്കെയാണെന്നും ബിനു അടിമാലി പറയുന്നു.

ഈ വാര്‍ത്തകള്‍ ഒന്നും താന്‍ നേരിട്ട് കേട്ടിട്ടില്ലെന്നും അങ്ങനെ കേട്ടാല്‍ താന്‍ തകര്‍ന്നു പോകുമെന്നും താന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നുമാണ് ബിനു അടിമാലി പറയുന്നത്. എന്നാല്‍ അതിനിടെ രേണു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്‌റ്റോറിയാണ് ചര്‍ച്ചയാകുന്നത്. സുധിയുമായി ബന്ധപ്പെട്ട് അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരുടെ തന്നെ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് രേണുവിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.

‘വിധവ… അത് ആയവര്‍ക്ക് മാത്രം മനസിലാകുന്ന ഒരു വേദന… അത് ആരും ആവാതിരിക്കട്ടെ… നിസ്സാരമല്ല വിധവ ആയിട്ടുള്ള ജീവിതം…അത് വലിയ റിസ്‌ക് ആണ് പല പ്രശ്‌നങ്ങളെ തരണം ചെയ്ത് തന്നെ മുന്നോട്ട് പോവണം,’ എന്നുമാണ് രേണു സ്‌റ്റോറിയില്‍ പറയുന്നത്. മറ്റൊരു സ്‌റ്റോറിയില്‍ തനിക്ക് ഒരു താത്കാലിക ജോലിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അത് പിന്നീട് കളയുകയും ചെയ്തു.

സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കള്‍ക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാല്‍ അത് എനിക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും എന്നുമാണ് രേണു അടുത്തിടെ പറഞ്ഞത്.

എന്റെ ഈ അവസ്ഥ വരുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാവൂ. ജീവന് തുല്യം സ്‌നേഹിച്ച ഭര്‍ത്താവ് മരിച്ചെന്നത് ഞാന്‍ അക്‌സെപ്റ്റ് ചെയ്തില്ലെങ്കില്‍ എനിക്ക് തന്നെ ചിലപ്പോള്‍ ഭ്രാന്തായി പോകുമായിരുന്നു. മക്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എന്തെങ്കിലും ഒക്കെ ചെയ്യണം. ഏട്ടന്‍ മരിച്ച സമയത്ത് ഒരുപാട് പേര്‍ സഹായിച്ചിരുന്നു. പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോ. എനിക്ക് ഇപ്പോള്‍ ഒരു ജോലിയാണ് ആവശ്യം’. ‘റേഷന്‍ കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കിട്ടുന്നതുകൊണ്ട് അങ്ങനെ പോകുന്നു. ഒരു ജോലി നേടിയെടുക്കണം എന്നാണ് ഇപ്പോള്‍’, എന്നും രേണു പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending