Connect with us

സിനിമയൊന്നും ഇല്ലാത്ത സമയത്ത് ലൈവായി നിൽക്കാനുള്ള സൈക്കോളജിക്കാൽ മൂവ്മെന്റ് ഇവിടെ വേണ്ട; വിനായകന്റെ ഫേസ്ബുക്ക് പേജിൽ ഫാൻസുകാരുടെ പൊങ്കാല; സ്ക്രീൻഷോട്ട് പങ്കുവെച്ച് നടൻ

Social Media

സിനിമയൊന്നും ഇല്ലാത്ത സമയത്ത് ലൈവായി നിൽക്കാനുള്ള സൈക്കോളജിക്കാൽ മൂവ്മെന്റ് ഇവിടെ വേണ്ട; വിനായകന്റെ ഫേസ്ബുക്ക് പേജിൽ ഫാൻസുകാരുടെ പൊങ്കാല; സ്ക്രീൻഷോട്ട് പങ്കുവെച്ച് നടൻ

സിനിമയൊന്നും ഇല്ലാത്ത സമയത്ത് ലൈവായി നിൽക്കാനുള്ള സൈക്കോളജിക്കാൽ മൂവ്മെന്റ് ഇവിടെ വേണ്ട; വിനായകന്റെ ഫേസ്ബുക്ക് പേജിൽ ഫാൻസുകാരുടെ പൊങ്കാല; സ്ക്രീൻഷോട്ട് പങ്കുവെച്ച് നടൻ

മരയ്ക്കാര്‍ വിവാദവുമായി ബന്ധപ്പെട്ട പരോക്ഷ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ നടന്‍ വിനായകന് നേരെ സൈബര്‍ ആക്രമണം. ഇതുസംബന്ധിച്ച സ്‌ക്രീന്‍ഷോട്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകന്‍ പങ്കുവെച്ചു. അധിക്ഷേപകരമായ പ്രതികരങ്ങളില്‍ ഭൂരിഭാഗം പ്രൊഫൈലുകളും സ്വയം മോഹന്‍ലാല്‍ ഫാന്‍സ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നവയാണ്. മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു തിയറ്ററുകള്‍ തുറന്നതിന് പിന്നാലെ തുടരുന്ന തിയറ്റര്‍- ഒടിടി വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി നടന്‍ വിനായകന്‍ രംഗത്തെത്തിയത്.

ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും ‘ എന്നാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് . ഈ പോസ്റ്റിനു താഴെയാണ് വിമർശനവുമായി ഫാൻസുകാരും എത്തിയത്

മലയാള സിനിമയിലെ ആധിപത്യം മട്ടാഞ്ചേരി മാഫിയയുടെ കൈയ്യിൽ കിട്ടാത്തതിന്റെ വിഷമം ഫേസ്ബുക്ക് പോസ്റ്റായി ഇടുകയാണോ വിനായകൻ എന്നും കമന്റുകളുണ്ട് . മാത്രമല്ല സിനിമയൊന്നും ഇല്ലാത്ത സമയത്ത് ലൈവായി നിൽക്കാനുള്ള സൈക്കോളജിക്കാൽ മൂവ്മെന്റ് ഇവിടെ വേണ്ടെന്നും ഫാൻസുകാർ പറയുന്നു . വിനായകന്റെ പേരിൽ ഉണ്ടായിരുന്ന പീഡന പരാതിയെ കുറിച്ചും കമന്റുകളുണ്ട് .

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ കുറച്ച് ദിവസമായി മലയാള സിനിമാ മേഖലയിൽ സജീവമാണ്.

മരക്കാര്‍ വിവാദത്തിനിടെ ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നി്ന്ന് രാജിവെച്ചതായും അഭ്യൂഹങ്ങളുയര്‍ന്നു. ഇത് സ്ഥിരീകരിക്കുന്നതിനോ നിഷേധിക്കുന്നതിനോ പകരം രാജികത്തിനെ ചുറ്റിപ്പറ്റി കൂടുതല്‍ വിവാദങ്ങളിലേക്കാണ് ഫിയോക് പ്രതിനിധികള്‍ നീങ്ങിയത്. ഒടുവില്‍ വിട്ടുവീഴ്ചയത്ത് തയ്യാറായി തിയറ്ററുകള്‍ക്ക് ചിത്രം നല്‍കാന്‍ ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ച നിബന്ധനകളിലാണ് ഇപ്പോള്‍ വാക്കു തകര്‍ക്കം. 40 കോടി അഡ്വാന്‍സ് നല്‍കണമെന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ടത്.

ഇതിന് വഴങ്ങാനാകില്ലെന്ന് തിയറ്ററുടമകള്‍ വ്യക്തമാക്കിയതോടെ 25 കോടി മതിയെന്ന പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ അയഞ്ഞിട്ടുണ്ട്. അപ്പോഴും 15 കോടിയില്‍ നിന്ന് ഒരു രൂപ അധികം നല്‍കില്ലെന്നും മരക്കാറെ ചന്തയില്‍ വെച്ച് വിലപേശരുതെന്നുമാണ് തിയറ്ററുടമകളുടെ മറുപടി. ഇതിനിടെ മോഹന്‍ലാലിന്റെ ഇടപെടലുകളെ സംബന്ധിച്ചും ഫിയോക്കില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. താരത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകാത്തതിനാല്‍ ചര്‍ച്ച ആന്റണി പെരുമ്പാവൂരില്‍ ഒതുങ്ങുകയായിരുന്നു. ഒടുവില്‍ ആന്റണിക്ക് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും രംഗത്തെത്തിയിട്ടുണ്ട്.

ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥതയില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ഫിലിം ചേംബര്‍ ശ്രമിക്കുമെന്നും സൂചനകളുണ്ട്.

More in Social Media

Trending

Recent

To Top