Connect with us

ശ്രീകുമാറിന്റെ പുതിയ സിനിമ; വിനായകനും സുരാജ് വെഞ്ഞാറമൂടും നായകന്‍മാര്‍

Malayalam

ശ്രീകുമാറിന്റെ പുതിയ സിനിമ; വിനായകനും സുരാജ് വെഞ്ഞാറമൂടും നായകന്‍മാര്‍

ശ്രീകുമാറിന്റെ പുതിയ സിനിമ; വിനായകനും സുരാജ് വെഞ്ഞാറമൂടും നായകന്‍മാര്‍

സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ഈ ചിത്ത്രതിന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട് ആരംഭിച്ച ചിത്രത്തിന്റെ നിര്‍മ്മാണം സംവിധായകന്‍ വി.എ ശ്രീകുമാറും അഞ്ജന ഫിലിപ്പും ചേര്‍ന്നാണ്. എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

‘ജയിലറിന്’ ശേഷം വിനായകന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്.

മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. സാം സി. എസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും.

അന്‍വര്‍ റഷീദിന്റെ ‘ബ്രിഡ്ജ്’ സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന്‍ ആണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്റര്‍ ആയ കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്.

ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ഈ വര്‍ഷം ഓണം റിലീസായി സിനിമ തിയേറ്ററില്‍ എത്തിക്കും. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യൂം: ആയിഷ സഫീര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം.

Continue Reading
You may also like...

More in Malayalam

Trending