സിനിമയുടെ ചിത്രീകരണത്തിന് തിരശ്ശീല വീഴുമ്പോള്‍ കലാലയ ജീവിതത്തിനൊടുവില്‍ പരീക്ഷയുടെ അവസാന ദിവസം എല്ലാവരും ഒത്തൊരുമിച്ച് സന്തോഷവും, വേര്‍പിരിയലിന്റെ സങ്കടവും പങ്കിടുന്ന അനുഭവമായിരുന്നു എനിക്ക് ; കുറുപ്പുമായി ഷിബു ബേബി ജോൺ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബൻ.’ ലിജോയും മോഹൻലാലും ആദ്യമായി കൈകോർക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ പ്രഖ്യാപിക്കപ്പെട്ട അന്നു മുതൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്. ഇതുവരെ ഇന്ത്യന്‍ സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത ചിത്രം എന്നായിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം അനുഭവവുമായി ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു ബേബി ജോണ്‍ കുറിപ്പ് എഴുതിയിരിക്കുകയാണ്.
ഷിബു ബേബി ജോണിന്റെ കുറിപ്പ് ഇങ്ങനെ
മലൈക്കോട്ടൈ വാലി ബന്‍ സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയില്‍ അവസാനിച്ചു.ഒരു സിനിമ ആസ്വാദകന്‍ എന്ന നിലയില്‍ നിന്നും നിര്‍മ്മാതാവിലേക്കുള്ള വേഷപകര്‍ച്ച എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ഒരോ തവണ ഷുട്ടിംങ്ങ് ലൊക്കേഷനില്‍ എത്തി തിരികെ പോകുമ്പോഴും അവിടെ പരിചയപ്പെടുന്ന ഓരോ മുഖങ്ങളും മറക്കാന്‍ കഴിയാത്തസൗഹൃദങ്ങളായും ആത്മബന്ധങ്ങളായും വളര്‍ന്നുകൊണ്ടിരുന്നു. എന്റെ ജീവിതത്തില്‍ എനിക്ക് കൈമുതലായുള്ളത് എന്നും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നു എന്നത് തന്നെയാണ്. അതിലേക്ക് പുതുതായി ഒരോ ഇഴകള്‍ തുന്നിച്ചേര്‍ത്തു കൊണ്ടു തന്നെയായിരുന്നു എന്റെ ഈ യാത്രകളും. ഈ സിനിമ പിറവി കൊണ്ടതു തന്നെ ഇത്തരം ഒരു സൗഹൃദ കൂട്ടായ്മയില്‍ നിന്നുമാണ്.
ഇന്നലെ സിനിമയുടെ ചിത്രീകരണത്തിന് തിരശ്ശീല വീഴുമ്പോള്‍ കലാലയ ജീവിതത്തിനൊടുവില്‍ പരീക്ഷയുടെ അവസാന ദിവസം എല്ലാവരും ഒത്തൊരുമിച്ച് സന്തോഷവും, വേര്‍പിരിയലിന്റെ സങ്കടവും പങ്കിടുന്ന അനുഭവമായിരുന്നു എനിക്ക്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് എല്ലാവരും ഒരു കുടുംബമായിമാറി. തിരികെ മടക്കം അനിവാര്യമാണെങ്കിലും മനസ്സില്‍ വല്ലാത്തൊരു നൊമ്പരമായി ഇത് മാറന്നു.
രാജസ്ഥാനിലെ കൊടും തണുപ്പില്‍ തുടങ്ങി ചെന്നൈയിലെ കൊടും ചൂടില്‍ അവസാനിച്ച ഈ യഞ്ജത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഒപ്പം പ്രിയ സഹോദരന്‍ ‘ മോഹന്‍ലാലിനെയും’ ചുരുങ്ങിയ കാലം കൊണ്ട് അനുജനായി മാറിയ ‘ ലിജോ’യടക്കമുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നു…