Malayalam
പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണ്, ഒരുമിച്ച് ഒരിടത്ത് താമസിക്കാന്‍ പറ്റില്ല; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്‍
പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണ്, ഒരുമിച്ച് ഒരിടത്ത് താമസിക്കാന്‍ പറ്റില്ല; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരായ താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും വിവാഹശേഷം സിനിമായിലേക്കെത്തിയ സുപ്രിയ ഇന്ന് മലയാളത്തിലെ തിരക്കുള്ള നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ്. ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ മേനോന്‍. ഇത്രയും തിരക്ക് പിടിച്ച ജീവിതത്തില്‍ ബാലന്‍സ് വര്‍ക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണെന്നാണ് സുപ്രിയ പറയുന്നത്.
കൂടാതെ പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണെന്ന് പറഞ്ഞ സുപ്രിയ താന്‍ ക്രിയേറ്റീവ് പശ്ചാത്തലത്തില്‍ നിന്ന് വന്നയാളല്ലെന്നും പറയുന്നു.
പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണ്. ഒരുമിച്ച് ഒരിടത്ത് താമസിക്കാന്‍ പറ്റില്ല. ഇതാണ് ഞങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വഴക്ക്. ഇപ്പോള്‍ മകളും അച്ഛന്‍ കുറച്ച് കൂടി സമയം വീട്ടിലുണ്ടാകണമെന്ന് പറയുന്നുണ്ട്. പക്ഷെ സിനിമയാണ് ഇദ്ദേഹം ശ്വസിക്കുന്നതും കഴിക്കുന്നതെന്നും എനിക്കറിയാം. ഞങ്ങള്‍ പൃഥിയെ കാണാന്‍ ഒരുപാട് യാത്ര ചെയ്യാറുണ്ട്. അത് വെക്കേഷനല്ല. എമ്പുരാന്റെ സമയത്ത് ഞങ്ങള്‍ യുകെയില്‍ പോയി.
മകള്‍ക്ക് പൃഥിയെ അധികം കാണാനായില്ല. രാത്രി ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും അവള്‍ ഉറങ്ങിക്കാണും. രാവിലെ മകള്‍ ഉണരുന്നതിന് മുമ്പ് പൃഥി വര്‍ക്കിന് പോവുകയും ചെയ്യും. സംവിധായകനായതിനാല്‍ വളരെ നേരത്തെ പോകണമെന്ന് പറയും. പൃഥിക്ക് പ്രായമാകുമ്പോള്‍ വര്‍ക്ക് ലൈഫ് ബാലന്‍സ് ഉണ്ടാകുമെന്ന് കരുതുന്നെന്നും സുപ്രിയ പറയുന്നു. ഇപ്പോഴത്തെ ബാലന്‍സ് വര്‍ക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണ്. 50-50 ആയില്ലെങ്കിലും 60-40 ആയാലും മതി.
മുമ്പ് എനിക്ക് ഇവിടത്തെ തമാശകള്‍ മനസിലാകില്ലായിരുന്നു. പൃഥിയും സുഹൃത്തുക്കളും തമാശ പറയുമ്പോള്‍ എനിക്ക് ആ തമാശ മനസിലാകില്ല. ഇപ്പോള്‍ അറിയാം. ‘പവനായി ശവമായി’ എന്ന പ്രയോഗത്തിന്റെ കള്‍ച്ചറല്‍ കോണ്‍ടക്സ്റ്റ് എനിക്കറിയില്ല. അതിന് പകരം ഹിന്ദിയിലെ പ്രയോഗമായിരിക്കും ഞാന്‍ പറയുക.
ഇവരെല്ലാം ക്രിയേറ്റീവ് ആയ ആളുകളാണ്. ഞാന്‍ ക്രിയേറ്റീവ് പശ്ചാത്തലത്തില്‍ നിന്ന് വന്നയാളല്ല. പൃഥി പൂര്‍ണമായും ക്രിയേറ്റീവാണ്. അഭിപ്രായങ്ങള്‍ വരുമ്പോള്‍ സംവിധായകനൊപ്പമാണ് പൃഥി നില്‍ക്കുക. ഞാനും എക്ലിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് ഇത് വേണോ എന്ന് ചോദിച്ച് വഴക്കുണ്ടാക്കുക.
എന്നാല്‍ സംവിധായകന് ഇതാണ് വേണ്ടതെങ്കില്‍ അത് വേണമെന്ന് പൃഥി പറയും. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ ആവശ്യമാണ്. പക്ഷെ അതെപ്പോഴും സുഖകരമായിരിക്കില്ല.
കാരണം ഈ വ്യക്തിക്കൊപ്പമാണ് ജീവിക്കുന്നത്. വീട്ടില്‍ സിനിമ ചര്‍ച്ച ചെയ്യാറുണ്ട്. അത് ഒഴിവാക്കാന്‍ ശ്രമിച്ചാലും ചിലപ്പോള്‍ നടക്കില്ല.’ എന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ മേനോന്‍ പറഞ്ഞത്.