Connect with us

ആ പെണ്‍മക്കള്‍ കിടന്ന മുറിയില്‍ തന്നെ ഞാനും കിടന്നു, രാത്രി ആരോ വന്ന് എന്റെ കാലില്‍ തോണ്ടി! ഞാന്‍ ചാടി എണീറ്റ് നോക്കിയപ്പോൾ! തുറന്ന് പറഞ്ഞ് ഷീല

Actress

ആ പെണ്‍മക്കള്‍ കിടന്ന മുറിയില്‍ തന്നെ ഞാനും കിടന്നു, രാത്രി ആരോ വന്ന് എന്റെ കാലില്‍ തോണ്ടി! ഞാന്‍ ചാടി എണീറ്റ് നോക്കിയപ്പോൾ! തുറന്ന് പറഞ്ഞ് ഷീല

ആ പെണ്‍മക്കള്‍ കിടന്ന മുറിയില്‍ തന്നെ ഞാനും കിടന്നു, രാത്രി ആരോ വന്ന് എന്റെ കാലില്‍ തോണ്ടി! ഞാന്‍ ചാടി എണീറ്റ് നോക്കിയപ്പോൾ! തുറന്ന് പറഞ്ഞ് ഷീല

മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ചെമ്മീനിലെ കറുത്തമ്മയായാണ് ഷീലയെ ഇന്നും പ്രേക്ഷകര്‍ കാണുന്നത്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നടി പിന്നീട് തിരിച്ചു വരുന്നത് 2003 ല്‍ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഷീല അഭിനയിക്കുന്ന സിനിമയാണ് അനുരാഗം. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് ഇപ്പോൾ നടി

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിലെ തന്റെ ജീവിതകഥയില്‍ തുറന്നു പറയുകയാണ് ഷീല. ഒപ്പം ഇന്നത്തെ കാലത്തെ നായികമാര്‍ കൈവരിച്ച തന്റേടത്തെക്കുറിച്ചും ഷീല വാചാലയാകുന്നുണ്ട്.

പണ്ടൊക്കെ എന്നെ ഏതെങ്കിലും പരിപാടിക്കു ക്ഷണിച്ചാല്‍ ഞാന്‍ എന്റെ കൂടെ വരേണ്ട സ്ത്രീകളെ വിളിച്ച് ആദ്യം ചോദിക്കും. അവര് തിരക്കാണെങ്കില്‍ ഞാന്‍ ആ പരിപാടികള്‍ക്ക് പോകുന്നില്ലെന്ന് വയ്ക്കും. ആദ്യം ഞാന്‍ അവരുടെ കോള്‍ ഷീറ്റ് വാങ്ങിക്കും എന്നിട്ടേ എന്റെ കോള്‍ ഷീറ്റ് കൊടുക്കുകയുള്ളൂവെന്നാണ് ഷീല പറയുന്നു.

അന്നൊക്കെ തനിച്ചു പോകുന്നതില്‍ അപകടമുണ്ടായിരുന്നുവെന്നാണ് ഷീല പറയുന്ന കാരണം. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്

ഒരിക്കല്‍ ഒരു എസ്‌റ്റേറ്റില്‍ ഞങ്ങള്‍ പോയി. എസ്‌റ്റേറ്റ് ഉടമസ്ഥന്റെ വീട്ടില്‍ അയാളുടെ ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്. ഞാന്‍ അവരുടെ വീട്ടില്‍ താമസിച്ചു. ആ പെണ്‍മക്കള്‍ കിടന്ന മുറിയില്‍ തന്നെ ഞാനും കിടന്നു. എന്റെ കൂടെ വന്ന ആയയ്ക്ക് ആ വീട്ടില്‍ തന്നെ വേറൊരു മുറി കൊടുത്തു. ഞങ്ങള്‍ കിടന്ന മുറിയുടെ നാലു ഭാഗത്തും ജനലുകളായിരുന്നു. രാത്രി ആരോ വന്ന് എന്റെ കാലില്‍ തോണ്ടി. ഞാന്‍ ചാടി എണീറ്റ് നോക്കുമ്പോള്‍ ആ വീടിന്റെ ഉടമസ്ഥന്‍” എന്നാണ് ഷീല പറയുന്നത്.

ആരാ ആരാ എന്ന് ചോദിച്ച് ഞാന്‍ ചാടി എണീറ്റപ്പോള്‍ അയാളുടെ മക്കളും കൂടെ ചാടി എഴുന്നേറ്റു. അയ്യോ അച്ഛാ എന്താ ഈ കാണിക്കുന്നത്? പോ അവിടുന്ന് പോ എന്ന് അവര്‍ പറഞ്ഞു. അവര്‍ക്കും എനിക്കും ഒരേ പ്രയാസമായിരുന്നു. ഇന്ന് അവര്‍ക്കെല്ലാം വലിയ നാണക്കേടായി. സോറി സോറി അച്ഛന്‍ കുടിച്ചിട്ടാണ് കെട്ടോ, ക്ഷമിക്കണം എന്ന് ആ പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നി. ഇത്തരം അനുഭവങ്ങള്‍ കാരണം ആണ് കൂടെ ആളെ കൊണ്ടു പോകുന്നതെന്നും ഷീല പറയുന്നു.

ആയ കൂടെയുണ്ടെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കുമെന്നുമാണ് ഷീല അഭിപ്രായപ്പെടുന്നത്. രാത്രി ജനലിനടത്തു കിടക്കാന്‍ സമ്മതിക്കില്ല. കാറില്‍ പോകുമ്പോള്‍ വിന്‍ഡോ സൈഡില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ നമ്മളെ ഓരോന്ന് ഓര്‍മ്മിപ്പിക്കും. പക്ഷെ ജ്യോതികയെ കണ്ടത് മുതല്‍ ഞാന്‍ തനിച്ചൊരു മുറിയില്‍ താമസിക്കാന്‍ തുടങ്ങി. സഹായികള്‍ക്കു വേറെ മുറി കൊടുക്കാന്‍ പറയും. ഇന്നുള്ള നടികളെല്ലാം തന്റേടമുള്ളവരാണെന്നും ഷീല അഭിപ്രായപ്പെടുന്നു.

”ആരോട് എങ്ങനെ സംസാരിക്കണം എന്ന് അവര്‍ക്കറിയാം. ഒരിക്കല്‍ ഒരു മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കൂടെ വന്ന സ്ത്രീയെ തിരയുകയായിരുന്നു. ആ സമയത്ത് അവിടെ വേറൊരു നായിക ഉണ്ടായിരുന്നു. അയ്യോ എന്റെ ആളെ കണ്ടില്ലല്ലോ ഞാന്‍ എങ്ങനെ പോകും, കാറ് ഇവിടെയുണ്ടോ എന്ന് ഞാന്‍ പരിഭ്രമിക്കുന്നത് കണ്ട് അവിടെയുള്ളവര്‍ പറഞ്ഞു, നോക്കു അമ്മാ ആ നായികയ്ക്ക് ഞങ്ങള്‍ ഒരു കാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവരുടെ കസിന്‍ വന്നിട്ടുണ്ട്. അവര്‍ കസിന്റെ കൂടെ മോട്ടോര്‍ ബൈക്കിലാണ് പോകുന്നത്. നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് 25 കിലോമീറ്റര്‍ ഉള്ളിലാണ് ഈ സ്ഥലം” ഷീല പറയുന്നു.

ഞാന്‍ പറഞ്ഞു, എന്റെ മോനേ എനിക്ക് അങ്ങനെയൊന്നും പോകാന്‍ അറിയില്ല. പക്ഷെ ഇന്നത്തെ കുട്ടികള്‍ക്ക് അവരെ നോക്കാന്‍ അറിയാം. അവര്‍ മിടുക്കികളാണെന്നും ഷീല പറയുന്നു.

More in Actress

Trending