Bollywood
ദംഗലിനെയും പിന്നിലാക്കി ഷാരൂഖ് ഖാന്റെ ‘പത്താന്‍’; പുത്തന്‍ റെക്കോര്‍ഡ് കുറിച്ച് ചിത്രം
ദംഗലിനെയും പിന്നിലാക്കി ഷാരൂഖ് ഖാന്റെ ‘പത്താന്‍’; പുത്തന്‍ റെക്കോര്‍ഡ് കുറിച്ച് ചിത്രം
വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. ആദ്യഘട്ട റിലീസില്‍ 1028 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. ഇതോടെ കിംഗ് ഖാന്‍ ചിത്രം പുതിയ റെക്കോഡിട്ടിരിക്കുകയാണ്. ആദ്യഘട്ട റിലീസില്‍ ഇന്ത്യന്‍ ചിത്രം നേടുന്ന ഉയര്‍ന്ന തുകയാണിത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം 529.96 കോടി നേടി. യഷ്രാജ് ഫിലിംസാണ് ഈ വിവരം പുറത്തുവിട്ടത്. ജനുവരി 25നാണ് പഠാന്‍ റിലീസ് ചെയ്തത്. 2000 കോടി നേടിയ ആമിര്‍ ഖാന്‍ ചിത്രം ‘ദംഗല്‍’ ആണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം. റിലീസിന്റെ ആദ്യ ഘട്ടത്തില്‍ ദംഗലിന്റെ വരുമാനം 700 കോടിയായിരുന്നു.
രണ്ടാം ഘട്ടത്തില്‍, ചൈനയിലെ തിയേറ്ററുകളിലടക്കം റിലീസ് ചെയ്തപ്പോഴാണ് ദംഗല്‍ 2000 കോടിയിലെത്തിയത്. ‘ബാഹുബലി 2, ‘ആര്‍.ആര്‍.ആര്‍’, ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ എന്നിവയാണ് 1000 കോടി വരുമാനം നേടിയ മറ്റ് ഇന്ത്യന്‍ സിനിമകള്‍.
നേരത്തെ, ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ പഠാന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പത്താന്‍ പിന്നിലാക്കിയത്.
ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പഠാനില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ നായകനായി വേഷമിട്ടത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
