Connect with us

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ഗോള്‍ഡില്‍ മാത്രമാണ് അൽഫോൺസിന്റെ ശ്രദ്ധ; ഷറഫുദ്ദീന്‍!

Movies

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ഗോള്‍ഡില്‍ മാത്രമാണ് അൽഫോൺസിന്റെ ശ്രദ്ധ; ഷറഫുദ്ദീന്‍!

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ഗോള്‍ഡില്‍ മാത്രമാണ് അൽഫോൺസിന്റെ ശ്രദ്ധ; ഷറഫുദ്ദീന്‍!

പൃഥ്വിരാജിനെയും തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെയും മുഖ്യകഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ ‘ഗോള്‍ഡി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനോടകം നിരവധി തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക കാര്യങ്ങളെ തുടര്‍ന്ന് റിലീസ് നീളുകയാണ്. അല്‍ഫോന്‍സ് പുത്രന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ പോലും കമന്റുകള്‍ നിറയാറുള്ളത് ഗോള്‍ഡിനേക്കുറിച്ചാണ്. ചിത്രത്തില്‍ ഫറഫുദ്ദീനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അല്‍ഫോന്‍സ് പുത്രന്റെ ‘നേരം’, ‘പ്രേമം’ എന്നീ സിനിമകകളൂടെയാണ് ഷറഫുദ്ദീന്‍ ശ്രദ്ധേയനാകുന്നത്. ‘ഗോള്‍ഡി’ന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് പ്രമുഖ മാധ്യമത്തോട് ഷറഫുദ്ദീന്‍.

നിരവധി താരങ്ങള്‍ അഭിനയിക്കുന്ന സിനിമയാണ് ഗോള്‍ഡ് എന്നും തന്റേത് സെക്കന്റുകള്‍ മാത്രം വരുന്ന കഥാപാത്രമാണെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. ഇപ്പോള്‍ അല്‍ഫോന്‍സ് ഏറ്റവും അധികം സമയം ചെലവിടുന്നത് ഗോള്‍ഡിന് വേണ്ടിയാണെന്നും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ഗോള്‍ഡില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഷറഫുദ്ദീന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.’അല്‍ഫോന്‍സ് പുത്രന്‍ സുഹൃത്താണ്, മെന്റര്‍ ആണ്. ഏത് സമയത്തും വിളിക്കാന്‍ പറ്റുന്ന ഒരാളാണ് അദ്ദേഹം. ‘ഗോള്‍ഡ്’ ഉടന്‍ റിലീസിന് ഉണ്ടാകും. മലയാളത്തിലെ നിരവധി താരങ്ങള്‍ അഭിനയിക്കുന്ന സിനിമയാണ് ഗോള്‍ഡ്. എന്റെ കഥാപാത്രം സെക്കന്റുകള്‍ മാത്രം വന്നുപോകുന്നതാണ്.

രസകരമായ സിനിമയായിരിക്കും. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്തു എന്നതിലല്ല, ഇപ്പോള്‍ അയാള്‍ ചെയ്യുന്നു എന്നതാണ് ഇന്ററസ്റ്റിംഗ്. റിലീസ് സംബന്ധിച്ച കാര്യങ്ങളൊന്നും അല്‍ഫോന്‍സിനോട് ചോദിക്കാറില്ല. എല്ലാവരും ഇക്കാര്യമാണ് ചോദിക്കുന്നത്. സുഹൃത്തുകള്‍ കൂടി അത് ചോദിച്ചാല്‍ അദ്ദേഹത്തിന് ആരുണ്ട്. അദ്ദേഹം ആ സിനിമയിലാണ് സമയം ചെലവിടുന്നത്. അല്ലാതെ മറ്റൊരു കാര്യത്തിനുവേണ്ടിയും അദ്ദേഹം സമയം ചെലവിടാറില്ല. രാവിലെ എഴുന്നേറ്റ് ഭക്ഷണമൊക്കെ കഴിച്ച് സിസ്റ്റം ഓണ്‍ ചെയ്ത് ഗോള്‍ഡിന്റെ കാര്യത്തിന് ഇരുന്നാല്‍ പിന്നെ ഉറങ്ങുന്നത് വരെ അതില്‍ തന്നെയാണ്’ ഷറഫുദ്ദീന്‍ പ്രതികരിച്ചു.

ട്രെയ്‌ലറോ വലിയ അപ്‌ഡേറ്റുകളോ പുറത്തുവിടാതെ തന്നെ ഗോള്‍ഡിന് വലിയ ഹൈപ്പാണുള്ളത്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

More in Movies

Trending

Recent

To Top