കാര്‍ത്തിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു ; തിരിച്ചെടുക്കാൻ ശ്രമം നടക്കുന്നതായി നടൻ!
തമിഴ് നടന്‍ കാര്‍ത്തിയുടെ ഫെയ്‌സ്ബുക്ക്അജ്ഞാതര്‍ ഹാക്ക് ചെയതു. കാര്‍ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇന്ന് രാവിലയോടെയാണ് സംഭവം. അക്കൗണ്ട് തിരികെയെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ കാര്‍ത്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലൈവ് സ്ട്രീമിങ് നടന്നിരുന്നു. കാര്‍ത്തി എന്ന തലക്കെട്ടോടെ വന്ന വീഡിയോയില്‍ ഒരു ഗെയിം എന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണുള്ളത്. മൂന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയ്ക്ക് ശബ്ദമുണ്ടായിരുന്നില്ല. ലൈവില്‍ കാര്‍ത്തിയാണെന്ന് തെറ്റിദ്ധരിച്ച് നരവധി പേരാണ് കമന്റുമായി എത്തിയത്. പിന്നാലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കാര്‍ത്തി അറിയിച്ചത്.
സര്‍ദാര്‍’ ന്നെ ചിത്രമാണ് കാര്‍ത്തിയുടേതായി അവസാനം തിയേറ്റരുകളില്‍ എത്തിയത്. വ്യത്യസ്തമായ 15 ഗെറ്റപ്പുകളില്‍ എത്തിയ കാര്‍ത്തിയുടെ പ്രകടനത്തിനും സിനിമയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ബോക്‌സ് ഓഫീസിലും മികച്ച് കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും നടന്നിരുന്നു. രജിഷ വിജയന്‍, രാശി ഖന്ന എന്നിവരാണ് സിനിമയിലെ നായികമാര്‍. ജിവി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.
