Connect with us

കാലത്ത് അഞ്ചുമണി മുതൽ ആറുമണി വരെയുള്ള സമയം തനിക്കായി മാത്രം മാറ്റി വച്ചിരിക്കുകയാണ് മുക്ത

Movies

കാലത്ത് അഞ്ചുമണി മുതൽ ആറുമണി വരെയുള്ള സമയം തനിക്കായി മാത്രം മാറ്റി വച്ചിരിക്കുകയാണ് മുക്ത

കാലത്ത് അഞ്ചുമണി മുതൽ ആറുമണി വരെയുള്ള സമയം തനിക്കായി മാത്രം മാറ്റി വച്ചിരിക്കുകയാണ് മുക്ത

മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മുക്ത. മലയാള സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധ നേടിയ താരമാണ് മുക്ത. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണ് താരം. സിനിമയില്‍ നിന്നും മാറി നില്‍ക്കുമ്പോഴും സോഷ്യല്‍ മീ‍ഡിയയിലും മിനിസ്‌ക്രീനിലും സജീവമാണ് മുക്ത. ഇപ്പോഴിതാ താരത്തിന്റെ ഒരു ദിവസത്തെ വിശേഷങ്ങൾ ആണ് വൈറലായി മാറുന്നത്

വെളുപ്പാൻ കാലത്തു നാലേമുക്കാലിന്‌ ഉണർന്ന് അഞ്ചുമണി മുതൽ ആറുമണി വരെയുള്ള സമയം തനിക്കായി മാത്രം മാറ്റി വച്ചിരിക്കുകയാണ് എന്നാണ് മുക്ത പറയുന്നത്. പിന്നീട് നേരെ അടുക്കളയിലേക്കും കടക്കുന്ന മുക്ത കുഞ്ഞിന്റെയും ഭർത്താവിന്റെയും കാര്യങ്ങൾ വെടിപ്പായി ചെയ്യുന്നതും വീഡിയോയിലുണ്ട്. മകൾക്ക് നല്ല അമ്മയായി ഭർത്താവിന് നല്ല ഭാര്യ ആയി ജീവിക്കുന്ന മുക്തയെ ഇപ്പോൾ പുകഴ്ത്തി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഒത്തിരി ഇഷ്ട്ടം ഉള്ള ചേച്ചി . ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിലും ഇപ്പോൾ ചേച്ചിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ഞങ്ങൾ ആരാധകർക്കും ഒത്തിരി സന്തോഷം ഉണ്ട് . കണ്മണി മോളോട് ഒരു ഹായ് പറഞ്ഞേക്കണേ. ചേച്ചിക്കും ചേട്ടനും പിന്നേ കുഞ്ഞു കണ്മണി മോൾക്കും എന്നും നല്ലത് മാത്രം വരട്ടെ എന്നൊരാൾ കമന്റ് ചെയ്യുമ്പോൾ അതിനുള്ള മറുപടിയും മുക്ത നൽകുന്നുണ്ട്.

മുക്ത എന്ത് രസമാണ് കാണാൻ .രാവിലെ എണീച്ചു കൃതമായിട്ടു എല്ലാം ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് വൈബ്.. രാവിലെ എണീക്കാൻ മടിയ എണിച്ചാൽ തന്നെ മൊബൈൽ കുത്തി ഇരിക്കും എന്നും നന്നാവണം എന്ന് വിചാരിക്കും നടക്കൂല മടി…. പിന്നെ വൈകിയാലും പണി എല്ലാം ചെയ്യും എന്ന ഒരു കമന്റിന് മുക്ത 3 ദിവസം എണീറ്റാൽ നാലാമത്തെ ദിവസം മുതൽ ശരിയാകും എന്നാണ് മറുപടി നൽകിയത്.കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മുക്ത. ചിറകൊടിഞ്ഞ കിനാക്കളായിരുന്നു മുക്തയുടെ അവസാനമിറങ്ങിയ ചിത്രം. ഇതിനിടെ കൂടത്തായി എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ മിനി സ്‌ക്രീനിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.

More in Movies

Trending