Connect with us

‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് മഹാ ഭാഗ്യം, ഇവരൊക്കെ ഉണ്ടായിരുനുന്നെങ്കില്‍ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര ഒക്കെ എന്താണ് ചെയ്യുന്നത്, ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെ; യൂട്യൂബര്‍ക്കെതിരെ രംഗത്തെത്തി മുകേഷ്

general

ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയ്ക്ക് റിവ്യൂ ചെയ്ത യൂട്യൂബര്‍ക്കെതിരെ രംഗത്തെത്തി നടന്‍ മുകേഷ്. ഒരുപാടുപേരുടെ കൂട്ടായ പ്രവര്‍ത്തനവും അവരുടെ ജീവന മാര്‍ഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും നടന്‍ ദുബായില്‍ പറഞ്ഞു. ‘ഒരു കാര്യം കുഴപ്പമാണെന്ന് കണ്ടാല്‍ അത് കുഴപ്പമാണെന്ന് പറയാനുള്ള സീനിയോരിറ്റി എനിക്കുണ്ട്. കൊച്ചുകുട്ടികള്‍ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്.

അഭിനയത്തിന്റെ കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമൊക്കെ പരിഹസിക്കുമ്പോള്‍ നമ്മള്‍ സംശയിക്കണം. ഇവര്‍ക്ക് കിട്ടാനുള്ളത് എന്തോ കിട്ടിയില്ല. അതല്ലെങ്കില്‍ അതിനോടൊപ്പം തന്നെ നല്ല കഥാ സന്ദര്‍ഭങ്ങള്‍, നല്ല രീതിയില്‍ ഉള്ള സീനുകള്‍ കൂടി പറയണം. എന്നാല്‍ ഞാന്‍ സമ്മതിക്കാം. ഇതിപ്പോള്‍ എങ്ങും തൊടാതെ ഇവന്‍ ഇനി സിനിമയില്‍ ഉണ്ടാകരുത് എന്ന് പറയുകയാണ്.

‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് മഹാ ഭാഗ്യം. ഇവരൊക്കെ ഉണ്ടായിരുനുന്നെങ്കില്‍ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര ഒക്കെ എന്താണ് ചെയ്യുന്നത്, ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെ. അവരൊക്കെ അന്ന് രക്ഷപ്പെട്ടത് മഹാഭാഗ്യം.’

ഫെബ്രുവരി 24നാണ് ഓ മൈ ഡാര്‍ലിംഗ് തിയേറ്ററുകളില്‍ എത്തിയത്. മലയാളികള്‍ക്ക് ബാലതാരമായി പരിചിതയായ അനിഖ സുരേന്ദ്രന്‍ ആയിരുന്നു ചിത്രത്തില്‍ നായിക. മെല്‍വിന്‍ ബാബു നായകനായി. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

More in general

Trending

Recent

To Top