Connect with us

ആദ്യമായി ഇത്രയും നാൾ ഒളിപ്പിച്ചിരുന്നരഹസ്യ ടാറ്റൂ പുറത്തുകാണിച്ച് സാമന്ത ! ഏറ്റെടുത്ത് ആരാധകർ

Actress

ആദ്യമായി ഇത്രയും നാൾ ഒളിപ്പിച്ചിരുന്നരഹസ്യ ടാറ്റൂ പുറത്തുകാണിച്ച് സാമന്ത ! ഏറ്റെടുത്ത് ആരാധകർ

ആദ്യമായി ഇത്രയും നാൾ ഒളിപ്പിച്ചിരുന്നരഹസ്യ ടാറ്റൂ പുറത്തുകാണിച്ച് സാമന്ത ! ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ മുൻ നിര നായികമാരിലൊരാളാണ്‌ സാമന്ത അക്കിനേനി. വിവാഹശേഷവും സിനിമയിൽ സജീവമായ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്ഉള്ളത്. സിനിമയിൽ സജീവമെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസും എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇതായിപ്പോൾ ഇത്രയും നാൾ ഒളിപ്പിച്ച വെച്ച തന്റെ ടാറ്റു നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

താന്‍ ഇതുവരെ പുറത്തുകാണിക്കാത്ത ടാറ്റൂവാണിതെന്ന അടിക്കുറിപ്പോടെയാണ് താരം ടാറ്റൂ ചിത്രം പങ്കുവെച്ചിരിക്കുന്നത് . ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതാണിപ്പോൾ ഈ തെന്നിന്ത്യന്‍ റാണിയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് .

എന്റെ ജീവിതം ആഘോഷിക്കുന്നു. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാൻ തുറന്നുകാണിക്കുന്നു. എന്റെ ലോകം എന്റെ ഭർത്താവ് ആണ്.’–ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.

നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’എന്നാണ് അത് വായിക്കുന്നത്. നാഗചൈതന്യയും സമാന്തയും ഒന്നിച്ച് അഭിനയിച്ച് 2010ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പേരാണ് യേ മായ ചേസവേ.ഇതേ തുടർന്ന് ‘തനിക്കും സാമന്തയെപ്പോലെ വിവാഹിതയാവണമെന്നും നാഗചൈതന്യയെ പോലൊരു ഭര്‍ത്താവിനെ വേണമെന്നും ചിത്രത്തിനു താഴെ കൗതുകത്തോടെ ഒരു ആരാധിക കമന്റു ചെയ്യുന്നു.

നേരത്തെ തോളില്‍ ‘യൂ’ എന്നും കൈത്തണ്ടയില്‍ ‘ഫോര്‍വേര്‍ഡ്’ എന്നും അരക്കെട്ടില്‍ റോസ് എന്നും എഴുതിപ്പതിപ്പിച്ച ടാറ്റൂകള്‍ തന്റെ ശരീരത്തിലുണ്ടെന്ന് മുമ്പ് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

secret tattoo- samantha- reveals-fans applauded

More in Actress

Trending

Recent

To Top