പ്രിയ ഗായകന് ഇനി നായകൻ!! ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ മിന്നിത്തിളങ്ങാൻ എം.ജി. ശ്രീകുമാര്‍
By
റിലീസായിട്ടില്ലാത്ത ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ കുക്കു സുരേന്ദ്രന് സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നചിത്രത്തില്‍ എം.ജി. ശ്രീകുമാര്‍ മുഴുനീള വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഫോര്‍ മ്യൂസിക്ക്സിന്റെ സംഗീതത്തില്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, റോണി റാഫേലിന്റെ സംഗീതത്തില്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പട്ടാഭിരാമന് എന്നീ ചിത്രങ്ങളിലാണ് എം. ജി. ശ്രീകുമാര്‍ ഒടുവില്‍ പാടിയത്. പ്രശസ്ത സംവിധായകന് ശ്യാമപ്രസാദാണ് എം.ജി. ശ്രീകുമാറിനെ നായകനായി വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അറുപത് വയസ് പിന്നിട്ട ഒരു ഗായകന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. തന്റെ ആത്മകഥാംശമുള്ള കഥാപാത്രമായതിനാലാണ് നായകവേഷം അവതരിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് എം.ജി. ശ്രീകുമാര്‍ പറഞ്ഞു. പ്രീപ്രൊഡക്ഷന് ജോലികള്‍ പുരോഗമിച്ച് വരുന്ന ചിത്രത്തിന്റെ മറ്റ് കാര്യങ്ങള്‍ തീരുമാനമായി വരുന്നതേയുള്ളൂ.
m.g sreekumar