serial news
ഭര്‍ത്താവ് ആല്‍ബിയ്ക്കും അപ്‌സരയ്ക്കും വേറെ വിവാഹത്തില്‍ കുഞ്ഞുങ്ങളുണ്ടെന്ന് വരെ ചിലര്‍ വാര്‍ത്തകളിറക്കി; താരദമ്പതികൾ അനുഭവിച്ച വേദനകൾ!
ഭര്‍ത്താവ് ആല്‍ബിയ്ക്കും അപ്‌സരയ്ക്കും വേറെ വിവാഹത്തില്‍ കുഞ്ഞുങ്ങളുണ്ടെന്ന് വരെ ചിലര്‍ വാര്‍ത്തകളിറക്കി; താരദമ്പതികൾ അനുഭവിച്ച വേദനകൾ!
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് അപ്‌സര രത്‌നാകരന്‍. മലയാളത്തിലെ നമ്പർ വൺ സീരിയൽ സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ് അപ്‌സര ജനപ്രീതി നേടിയെടുക്കുന്നത്.
ജയന്തിയായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ താരം. തല്ല് കിട്ടാതെ സൂക്ഷച്ചോ എന്നാണ് പലരും ആ കഥാപാത്രത്തെ കുറിച്ച് തന്നോട് പറയാറുള്ളതെന്ന് പറയുകയാണ് അപ്‌സരയിപ്പോള്‍. അതോടൊപ്പം വിവാഹ ദിവസം അപ്സരയ്ക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ചും പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം സീരിയല്‍ സംവിധായകനായ ആല്‍ബിയുമായിട്ടുള്ള അപ്‌സരയുടെ വിവാഹം കഴിഞ്ഞത് മുതല്‍ വീണ്ടും വാര്‍ത്തകളില്‍ സജീവമാവുകയായിരുന്നു താരങ്ങള്‍. വിവാഹം കഴിച്ചതിനൊപ്പം കല്യാണ ദിവസം തന്നെ വിവാദങ്ങളും വിമര്‍ശനങ്ങളും പരിഹാസവുമൊക്കെയാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്.
പല അഭിമുഖങ്ങളിലൂടെയും താരങ്ങൾ ഇതിനെപ്പറ്റി പറഞ്ഞ് കഴിഞ്ഞു. ഇപ്പോൾ ഒരു പ്രമുഖ ചാനലിലൂടെ സംസാരിക്കവെയാണ് വീണ്ടും താരം ഇതിനെ കുറിച്ച് സംസാരിച്ചത്.
വിവാഹ ദിവസത്തില്‍ ട്രോളുകളുടെയും ഇല്ലാക്കഥകളുടെയും പെരുമഴയായിരുന്നു. ഭര്‍ത്താവ് ആല്‍ബിയ്ക്കും അപ്‌സരയ്ക്കും വേറെ വിവാഹത്തില്‍ കുഞ്ഞുങ്ങളുണ്ടെന്ന് വരെ ചിലര്‍ വാര്‍ത്തകളിറക്കി. എന്നാല്‍ വിവാഹദിനത്തില്‍ തന്നെ അത്തരം വ്യാജ വാര്‍ത്തകളെ ചെറുചിരിയോടെ തള്ളികളയുകയാണ് തങ്ങള്‍ ചെയ്തതെന്ന്’, അപ്‌സര പറയുന്നു.
നമുക്കെല്ലാം ഒറ്റ ജീവിതമേയുള്ളു. അത് സന്തോഷത്തോടെ ജീവിക്കണമെന്നാണ് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. ആദ്യ ജീവിത പങ്കാളിയുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിഞ്ഞത്. അത് രാജ്യദ്രോഹകുറ്റമൊന്നുമല്ല. ഭര്‍ത്താവിന്റെ അടിയും തല്ലും കൊണ്ട് ജീവിക്കേണ്ടവരല്ല സ്ത്രീകള്‍.
നല്ലൊരു ജീവിതം കരഞ്ഞ് തീര്‍ക്കാതെ സന്തോഷത്തോടെ ജീവിക്കുക. നാളെ ഒരു മകളുണ്ടായാലും ഇങ്ങനെയേ പറയൂ. എന്റെ വീട്ടുകാര്‍ക്കും എനിക്കും ഇല്ലാത്ത ബുദ്ധിമുട്ടുകളാണ് നാട്ടുകാര്‍ക്ക്. പിന്നെ പറയുന്നവര്‍ക്ക് സന്തോഷം കിട്ടുന്നെങ്കില്‍ കിട്ടട്ടെ.. വിമര്‍ശനങ്ങളോട് തന്റെ മനോഭാവം ഇത്രയേ ഉള്ളുവെന്നാണ്’, അപ്‌സര പറയുന്നത്.
‘ചെറിയ പ്രായത്തിലെ അച്ഛന്‍ മരിച്ചതോടെ ജീവിതം തന്നെ അപ്രതീക്ഷിതമായ യാത്രയിലേക്ക് മാറി. യഥാര്‍ഥ യാത്രകളെന്നത് പിന്നെ സ്വപ്‌നമായി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവസാനമായി സ്‌കൂളില്‍ നിന്നും ടൂര്‍ പോയത്. പിന്നെ വിവാഹത്തിന് ശേഷമാണ് യാത്രകള്‍ക്കായി ഒരു കൂട്ട് കിട്ടുന്നത്. ഭര്‍ത്താവ് ആല്‍ബിയും യാത്രകളെ സ്‌നേഹിക്കുന്ന ആളായതിനാല്‍ വിവാഹശേഷമുള്ള യാത്ര ആഘോഷമാക്കുകയാണ് ഇരുവരും’, നടി സൂചിപ്പിച്ചു.
2021 നവംബര്‍ അവസാന ആഴ്ചയിലായിരുന്നു അപ്‌സരയും ആല്‍ബിയും തമ്മിലുള്ള വിവാഹം. സീരിയല്‍ മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ഇരുവരും നേരത്തെ പരിചയപ്പെട്ടിരുന്നു. പിന്നീട് പ്രണയത്തിലേക്ക് എത്തിയതോടെ വിവാഹം കഴിച്ചാലോ എന്ന് ചിന്തിച്ചു. രണ്ട് വീട്ടിലും കാര്യമായ എതിര്‍പ്പ് വന്നതോടെ അവരുടെ സമ്മതം കിട്ടിയിട്ട് മതിയെന്ന തീരുമാനത്തിലേക്ക് മാറി. അപ്‌സരയോ ആല്‍ബിയോ പിന്മാറില്ലെന്ന് മനസിലായതോടെ വീട്ടുകാരും സമ്മതിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞതിന് ശേഷവും രണ്ടാളും കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു. അപ്‌സര സാന്ത്വനം അടക്കം അഭിനയിക്കുന്ന സീരിയലുളില്‍ സജീവമായി. ആല്‍ബിയും ടെലിവിഷന്‍ പരിപാടികളുമായി തിരക്കിലാണ്. കഴിഞ്ഞ മാസമാണ് ആല്‍ബിയും അപ്‌സരയും അവരുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്.
about santhwanam serial
