Connect with us

ക്യാമറകളിരിക്കുന്നതൊന്നും നോക്കാതെ അമൃതാനന്ദമയിയുടെ കാലില്‍ വെട്ടിയിട്ട പോലെ വീണ് തൊഴുതു; മോഹന്‍ലാലിനിപ്പോള്‍ നീര്‍ക്കോലി വരെ കാല്‍ പൊക്കുന്ന സമയമെന്ന് ശാന്തിവിളി ദിനേശ്

Malayalam

ക്യാമറകളിരിക്കുന്നതൊന്നും നോക്കാതെ അമൃതാനന്ദമയിയുടെ കാലില്‍ വെട്ടിയിട്ട പോലെ വീണ് തൊഴുതു; മോഹന്‍ലാലിനിപ്പോള്‍ നീര്‍ക്കോലി വരെ കാല്‍ പൊക്കുന്ന സമയമെന്ന് ശാന്തിവിളി ദിനേശ്

ക്യാമറകളിരിക്കുന്നതൊന്നും നോക്കാതെ അമൃതാനന്ദമയിയുടെ കാലില്‍ വെട്ടിയിട്ട പോലെ വീണ് തൊഴുതു; മോഹന്‍ലാലിനിപ്പോള്‍ നീര്‍ക്കോലി വരെ കാല്‍ പൊക്കുന്ന സമയമെന്ന് ശാന്തിവിളി ദിനേശ്

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെതിരെ ആരോപണവുമായി സംവിധായകന്‍ എസ് സുകുമാരന്‍ രംഗത്ത് വന്നത്. കമലദളം എന്ന സിനിമ തന്റെ ചിത്രമായ രാജശില്‍പ്പിയുടെ തിരക്കഥ മോഷ്ടിച്ച് ഒരുക്കിയതാണെന്നും മോഹന്‍ലാല്‍ അറിഞ്ഞ് കൊണ്ടാണ് ഈ ചതി നടന്നതെന്നും സംവിധായകന്‍ ആരോപിച്ചു. രണ്ട് ചിത്രങ്ങളിലും മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍. പരാമര്‍ശം കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരെ തുടരെ വരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും ആക്ഷേപങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തൊട്ടതും പിടിച്ചതുമെല്ലാം മോഹന്‍ലാലിനെ വേദനിപ്പിക്കുന്ന അനുഭവങ്ങളായി മാറുന്നു. സിനിമയില്‍ വീഴ്ച വന്നാല്‍ കൂടെ നില്‍ക്കുന്നവര്‍ വാരിക്കളയും.

നീര്‍ക്കോലി വരെ കാല്‍ പൊക്കുന്ന സമയമാണ് മോഹന്‍ലാലിപ്പോഴെന്നും ശാന്തിവിള ദിനേശന്‍ പറയുന്നു. അതിനിടയിലാണ് എഴുപത് വയസ് കഴിഞ്ഞ അമൃതാനന്ദമയിയെ കാണാന്‍ പോയത്. അനന്ദപുരിയില്‍ ചെന്ന് ക്യാമറകളിരിക്കുന്നതൊന്നും നോക്കാതെ അമൃതാനന്ദമയിയുടെ കാലില്‍ വെട്ടിയിട്ട പോലെ വീണ് തൊഴുതു. അത് അദ്ദേഹത്തിന്റെ വിശ്വാസം. ഓരോ സിനിമ തുടങ്ങുമ്പോളും പ്ലീസ് ഹെല്‍പ് മി എന്ന് പ്രാര്‍ത്ഥിക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

പക്ഷെ നല്ല തിരക്കഥയും സിനിമയുമല്ലെങ്കില്‍ പ്രാര്‍ത്ഥനയൊന്നും ഫലിക്കില്ലെന്ന് മോഹന്‍ലാലിന് മനസിലായി കാണുമെന്നും ശാന്തിവിള തുറന്നടിച്ചു. സ്റ്റാര്‍ട്ടിനും കട്ടിനും ഇടയില്‍ എന്തോ ഒരു ശക്തി നിങ്ങള്‍ക്കുണ്ട്. ‘പ്ലീസ് ഹെല്‍പ് മി’ എന്ന് അമൃതാനന്ദമയിയോട് പറഞ്ഞത് കൊണ്ടല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആണെന്ന് താങ്കള്‍ക്ക് വിശ്വസിക്കാനുള്ള അവകാശവും ഉണ്ട്. പ്രാര്‍ത്ഥിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നല്ല സിനിമകള്‍ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും നല്ലത് വര്‍ഷത്തില്‍ ഒരുപടം ആശിര്‍വാദിന് വേണ്ടി ചെയ്യ്. പുതിയതോ പഴയതോ ആയ ആളുകള്‍ക്കൊപ്പം നല്ല സിനിമകള്‍ ചെയ്യാന്‍ ഇനിയെങ്കിലും മോഹന്‍ലാല്‍ ശ്രമിക്കണം. ഈ താടി വെച്ച് അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് കാലം കഴിയുമ്പോള്‍ താടി മാറ്റുമായിരിക്കും. മാറ്റാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഒരേ ലുക്ക് കാരണം മുകേഷിന്റെ 25 സിനിമകളിലെ ഫോട്ടോ എടുത്ത് വെച്ച് ഏത് സിനിമയെന്ന് ചോദിച്ചാല്‍ മുകേഷിന് തെറ്റും.

നിങ്ങളുടെ കഥയും അത് തന്നെയാണ്. എല്ലാത്തിലും താടിയും ജുബ്ബയും മുണ്ടും. സ്ഥിരമായി ഇങ്ങനെ വന്നാല്‍ ആര്‍ക്കും മടുക്കും. പക്ഷെ നിങ്ങളെ കേരളത്തില്‍ നിന്ന് എഴുതിത്തള്ളാന്‍ ആര്‍ക്കും പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ കരിയറില്‍ പരാജയം നേരിട്ട കാലത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു.

1986 ല്‍ കാലാപാനിയുടെ സമയത്ത് മോഹന്‍ലാലിന് വീഴ്ച വന്നു. കാലാപാനിയും ദ പ്രിന്‍സും ശ്രദ്ധിക്കപ്പെട്ടില്ല. മോഹന്‍ലാല്‍ കഴിഞ്ഞെന്ന് എല്ലാവരും പറഞ്ഞു. ശബ്ദവും തലമുടിയും പ്രശ്‌നമായി. അവിടം മുതലാണ് മോഹന്‍ലാല്‍ വിഗ് വെക്കാന്‍ തുടങ്ങിയത്. പിറ്റേ വര്‍ഷം വര്‍ണപകിട്ട്, ഗുരു എന്നീ സിനിമകള്‍ വന്നു. അതും വിജയിച്ചില്ല.

1998 ല്‍ അയാള്‍ കഥ എഴുതുകയാണ്, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങിയ സിനിമകള്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ വീണ്ടും സ്‌റ്റേബിളായി. പരാജയവും അതിവിജയവുമൊക്കെ സമ്മിശ്രമായ ഒരു സിനിമാ കാലഘട്ടമായിരുന്നു മോഹന്‍ലാലിന്. തിയറ്റര്‍, ഒടിടി കച്ചവടത്തിലും സാറ്റ്‌ലൈറ്റ് മൂല്യത്തിലും ഒന്നാമനാണ് മോഹന്‍ലാല്‍ എന്നതില്‍ ഒരു തര്‍ക്കവും ഇല്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top