Social Media
താര കുടുംബത്തിന് ഇരട്ടി മധുരം;ഇഷാനിക്ക് ആശംസകളുമായി അഹാനയും കൃഷ്ണകുമാറും!
താര കുടുംബത്തിന് ഇരട്ടി മധുരം;ഇഷാനിക്ക് ആശംസകളുമായി അഹാനയും കൃഷ്ണകുമാറും!
By
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റേത്.മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും താരം ഏറെ സുപരിചിതനാണ് മലയാളി പ്രക്ഷകർക്ക്.മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത് .സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏകനടനെന്നാണ് കൃഷ്ണകുമാറിനെ പറയാറുള്ളത് . മലയാള സിനിമയിൽ കൃഷ്ണകുമാർ വളരെ നല്ല കഥാപാത്രങ്ങളായിരുന്നു ചെയിതിട്ടുണ്ടായിരുന്നത്. നായകനായും വില്ലനായും വളരെ ഏറെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നായകനാണ് കൃഷ്ണകുമാർ.അച്ഛന് പുറകെ മകൾ അഹാനയും സിനിമയിൽ എത്തിയിരുന്നു.അച്ഛന്റെ പാതയിലൂടെ തന്നെയാണ് കൃഷ്ണകുമാറിന്റെ മകളും സിനിമ ലോകത്തേക്ക് ചുവടുവച്ചത് .സിനിമയിലേക്ക് വന്നിട്ട് കുറച്ചായെങ്കിലും ലൂക്ക എന്ന ചിത്രമായിരുന്നു താരത്തിന് മലയാളത്തിൽ തൻ്റെതായ സ്ഥാനം ഉണ്ടാക്കിയത്.
ഇപ്പോളിതാ കൃഷ്ണകുമാറിനും മകൾ അഹാനക്കും ശേഷം താര കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിക്ക് എത്തുകയാണ്.കൃഷ്ണൻകുമാറിന് മാത്രമല്ല മക്കൾക്കും ഏറെ അർദ്ധക പിന്തുണയാണ് ലഭിക്കുന്നത്.അച്ഛന് പിന്നാലെയായാണ് മക്കളും അഭിനയരംഗത്തേക്ക് എത്തിയത്. മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യം സിനിമയിലേക്ക് എത്തിയത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ വരവ്. ഇടയ്ക്ക് ചില ബ്രേക്കുണ്ടായിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു അഹാന നടത്തിയത്. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെല്ലാം താരപുത്രി അഭിനയിച്ചിരുന്നു. അഹാനയ്ക്ക് പിന്നാലെയായാണ് കുഞ്ഞനിയത്തിയായ ഹന്‍സികയും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ലൂക്കയില്‍ നിഹാരികയുടെ ബാല്യകാല വേഷമായിരുന്നു ഹന്‍സിക അവതരിപ്പിച്ചത്. ചേച്ചിക്കും അനിയത്തിക്കും പിന്നാലെയായാണ് ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിലൂടെയാണ് ഇഷാനി തുടക്കം കുറിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അരങ്ങേറ്റത്തില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു താരകുടുംബം നേരത്തെ എത്തിയത്.
ഇഷാനി കൃഷ്ണയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും അഹാനയും. ഇരുവരുടേയും പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ പിറന്നാള്‍ ഏറെ സ്‌പെഷലാണെന്നും ഇഷാനി സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും അഹാന കുറിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ചിത്രങ്ങളും അഹാനയും കൃഷ്ണകുമാറും പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് കാണാം.
about krishnakumar family