Actor
ഈ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും ചെയ്യുന്ന ജോലിയുടെ ഭാഗം; സര്‍ജറിയ്ക്ക് പിന്നാലെ വൈറലായി നടന്റെ പ്രിതകരണം
ഈ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും ചെയ്യുന്ന ജോലിയുടെ ഭാഗം; സര്‍ജറിയ്ക്ക് പിന്നാലെ വൈറലായി നടന്റെ പ്രിതകരണം
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സെയ്ഫ് അലി ഖാന് പരിക്കേറ്റതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ നടനെ െ്രെടസെപ് സര്‍ജറിക്ക് വിധേയനായിരുന്നു. പുതിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കിടെയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.
ഇപ്പോഴിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ‘ഈ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും ഞങ്ങള്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണ്. ഡോക്ടര്‍മാരുടെ അത്ഭുതകരമായ കൈകളില്‍ ആയിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, അവരുടെ സ്‌നേഹത്തിനും കരുതലിനും ഞാന്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി’ എന്നാണ് സെയ്ഫ് പറയുന്നത്.
ചെറിയ ശസ്ത്രക്രിയയാണ് നടന്നതെന്നും ഏറെ നാളായി ചെയ്യണമെന്ന് വിചാരിച്ച് നീണ്ടുപോയതായിരുന്നു ഇതെന്നും സെയ്ഫ് അലി ഖാനോട് അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ‘ദേവര’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ സെയ്ഫിന് തോളിനും കാല്‍മുട്ടിനും പരിക്കുപറ്റിയിരുന്നു.
ജൂനിയര്‍ എന്‍ടിആര്‍ നായകനായ ചിത്രമാണ് ദേവര. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായിക. ഗംഭീര ആക്ഷന്‍ രംഗങ്ങളുമായാണ് ദേവര ഒരുങ്ങുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്.