Connect with us

വിവരമറിഞ്ഞതും ചാര്‍ട്ടഡ് ഫ്‌ലൈറ്റ് പിടിച്ച് ഗുജറാത്തിലെ കച്ചിലില്‍ എത്തി ആമിര്‍ ഖാന്‍; കാരണം!

Actor

വിവരമറിഞ്ഞതും ചാര്‍ട്ടഡ് ഫ്‌ലൈറ്റ് പിടിച്ച് ഗുജറാത്തിലെ കച്ചിലില്‍ എത്തി ആമിര്‍ ഖാന്‍; കാരണം!

വിവരമറിഞ്ഞതും ചാര്‍ട്ടഡ് ഫ്‌ലൈറ്റ് പിടിച്ച് ഗുജറാത്തിലെ കച്ചിലില്‍ എത്തി ആമിര്‍ ഖാന്‍; കാരണം!

മകള്‍ ഇറയുടെ വിവാഹ തിരക്കുകളിലായിരുന്നു ആമിര്‍ ഖാന്‍. എന്നാല്‍ ആഘോഷങ്ങള്‍ക്കിടെ നടന്‍ ചാര്‍ട്ടഡ് ഫ്‌ലൈറ്റ് പിടിച്ച് നേരെ പോയത് ഗുജറാത്തിലെ കച്ചിലാണ്. സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ താരം ഇപ്പോള്‍ ഗുജറാത്തിലെ കച്ചിലേക്കാണ്. ആമിറിന്റെ അടുത്ത സുഹൃത്തായ മഹാവീര്‍ ഛാഡിനെ ആശ്വസിപ്പിക്കാനാണ് താരം എത്തിയത്.

മഹാവീര്‍ ഛാഡിന്റെ മകള്‍ കഴിഞ്ഞ ദിവസമാണ് ഒരു റോഡ് അപകടത്തില്‍ മരിച്ചത്. മഹാവീര്‍ ഛാഡിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാനാണ് ആമിര്‍ എത്തിയത്. മഹാവീര്‍ ഛാഡിന്റെ വീട്ടിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും ആമിര്‍ കണ്ടു. ലഗാന്‍ സിനിമ മുന്‍പ് കച്ചില്‍ ഷൂട്ടിംഗ് ചെയ്യുന്ന കാലത്ത് എല്ലാ സഹയവും ചെയ്ത് ഒപ്പം നിന്നയാളായിരുന്നു മഹാവീര്‍ ഛാഡ്. പിന്നീട് അദ്ദേഹം ആമിറിന്റെ അടുത്ത സുഹൃത്തായി.

‘ഇന്നലെ ദു:ഖകരമായ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ തന്നെ ഞാന്‍ ഇവിടുത്തേക്ക് പുറപ്പെട്ടു. ഞങ്ങളുടെ വളരെ അടുത്ത സുഹൃത്താണ് ദനാ ഭായ് (മഹാവീര്‍ ഛാഡ്). അന്ന് അദ്ദേഹം ഭുജിനടുത്തുള്ള കോട്ടായി ഗ്രാമത്തിലായിരുന്നു. ലഗാന്റെ ഷൂട്ടിംഗ് നടന്നത് അവിടെയാണ്. ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ ആറ് മാസത്തോളം ഷൂട്ട് ചെയ്തു.

ദനാ ഭായ് ഞങ്ങളെ ഒരുപാട് സഹായിച്ചു; അതൊരു കുടുംബബന്ധം പോലെയായി. ഇന്നലെ അദ്ദേഹത്തിന്റെ മകള്‍ ഒരു അപകടത്തില്‍ മരിച്ചു. ഇത് കേട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല അതാണ് അപ്പോള്‍ തന്നെ ഇവിടെ എത്തിയത്. ദക്ഷിണേന്ത്യയിലായിരുന്നു ഈ ഹൃദയഭേദകമായ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നത് അതെല്ലാം മറ്റിവച്ച് ഇങ്ങോട്ട് വന്നു.

ജീവിതം പ്രവചനാതീതമാണ്, എല്ലാവര്‍ക്കും അത്തരം സങ്കടകരമായ നിമിഷങ്ങള്‍ ഒടുവില്‍ അഭിമുഖീകരിക്കേണ്ടി വരും. ദുഃഖസമയത്ത്, എന്റെ സുഹൃത്തിനൊപ്പം നില്‍ക്കാനും അദ്ദേഹത്തിന് പിന്തുണ നല്‍കാനും ഞാന്‍ ആഗ്രഹിച്ചു. ഒരു കുട്ടിയെ നഷ്ടപ്പെടുന്നത് ഏതൊരു രക്ഷിതാവിനും വേദന നിറഞ്ഞ അനുഭവമാണ്’ അമിര്‍ പിന്നീട് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

More in Actor

Trending

Recent

To Top