Connect with us

റേ പ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്, അതിന്റെ ആവശ്യം എനിക്ക് നിലവില്‍ ഇല്ല; അഞ്ചാറ് സെക്ഷനിലായി കേസ് കൊടുത്തിട്ടും പുഷ്പം പോലെ എനിക്ക് ജാമ്യം കിട്ടി; ഷിയാസ് കരീം

Malayalam

റേ പ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്, അതിന്റെ ആവശ്യം എനിക്ക് നിലവില്‍ ഇല്ല; അഞ്ചാറ് സെക്ഷനിലായി കേസ് കൊടുത്തിട്ടും പുഷ്പം പോലെ എനിക്ക് ജാമ്യം കിട്ടി; ഷിയാസ് കരീം

റേ പ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്, അതിന്റെ ആവശ്യം എനിക്ക് നിലവില്‍ ഇല്ല; അഞ്ചാറ് സെക്ഷനിലായി കേസ് കൊടുത്തിട്ടും പുഷ്പം പോലെ എനിക്ക് ജാമ്യം കിട്ടി; ഷിയാസ് കരീം

ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നത്. ഇന്ന് സ്റ്റാര്‍ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്.

ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് നടനെതിരെ പീ ഡന ആരോപണം ഉയര്‍ന്ന് വന്നിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീ ഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസില്‍ പരാതി കൊടുത്തത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.

ഇപ്പോഴിതാ സത്യത്തില്‍ സംഭവിച്ചതെന്താണെന്നും തന്റെ പേരില്‍ ആരോപണം ഉന്നയിച്ചവരെ പറ്റിയും മനസ് തുറക്കുകയാണ് താരം. നിയമതടസങ്ങള്‍ ഉള്ളതിനാല്‍ ഈ വിഷയത്തെ കുറിച്ച് കൂടുതലൊന്നും എനിക്ക് മീഡിയയോട് പറയാന്‍ പറ്റില്ലെന്നാണ് ഷിയാസ് പറയുന്നത്. റേപ്പ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരെ ബലമായി ഉപദ്രവിക്കുന്നതാണ്. അതിന്റെ ആവശ്യം എനിക്ക് നിലവില്‍ ഇല്ല.

എന്റെ കരിയര്‍ തുടങ്ങുന്നത് മോഡലിങ്ങിലൂടെയാണ്. അവിടെ ഒത്തിരി സുന്ദരിമാരുണ്ട്. പിന്നെ ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം സ്ത്രീകളുടെ ഇടയിലാണ്. മിക്‌സ്ഡ് സ്‌കൂളിലാണ് പഠിച്ചതും. അല്ലാതെ ആണുങ്ങള്‍ മാത്രമുള്ളയിടത്ത് നിന്ന് വന്ന് സ്ത്രീകളെ കാണുമ്പോള്‍ ക്രൂരനായി മാറുന്നവനല്ല. എന്റെ വീട്ടില്‍ ഉമ്മയും അനിയത്തിയുമുണ്ട്. അനിയത്തിയ്ക്ക് മകളുണ്ട്്. ഇപ്പോള്‍ എനിക്കൊരു ഭാര്യയുമായി.

അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ കാണുമ്പോള്‍ അവരെ ബലമായി പിടിക്കുന്ന തരത്തില്‍ ഞാനൊരു മാനസിക വിഭ്രാന്തിയുള്ള ആളല്ല. എന്നെ പറ്റി ഏതെങ്കിലും ഒരു മനുഷ്യന്‍ അങ്ങനെ പറയട്ടേ, ഈ സംഭവം ഉണ്ടാവുമ്പോള്‍ പോലും വേറൊരു സ്ത്രീ വന്നിട്ട് ഷിയാസ് കരീം എന്നെ കയറി റേപ്പ് ചെയ്തുവെന്ന് പറഞ്ഞിട്ടില്ലല്ലോ. ഒരുപാട് പേര്‍ അതിന് ശ്രമിച്ചു. ഏതെങ്കിലുമൊരു സ്ത്രീ എന്നെ പറ്റി മോശം പറയുമോന്ന് അറിയാന്‍ ചില മീഡിയ ശ്രമിച്ചിരുന്നു.

ഞാന്‍ ചിലപ്പോള്‍ ചീത്ത വിളിച്ചിട്ടുണ്ടാവും. അത് എന്നെ വിളിച്ചത് കൊണ്ടാവും. എന്നോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ഞാനും അതുപോലെ തന്നെയായിരിക്കും പെരുമാറുക. അല്ലാതെ ഞാന്‍ ഗാന്ധിജിയുടെ മാര്‍ഗത്തില്‍ പോകുന്ന ആളല്ല. എന്നെ എന്ത് പറയുന്നോ അത് ഞാന്‍ തിരിച്ചും പറയും. ഇപ്പോഴെനിക്ക് മുപ്പത്തിമൂന്ന് വയസായി. ഈയൊരു പ്രായം വരെയും എനിക്കങ്ങനൊരു പ്രശ്‌നമില്ല. സ്ത്രീകളോടൊക്കെ വളരെ മാന്യമായിട്ടാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്.

എന്നാല്‍ എന്റെ പേരില്‍ ഇങ്ങനൊരു ആരോപണം വന്നപ്പോള്‍ കുറച്ച് പേര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അത് ചില പുരുഷന്മാര്‍ക്കാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ക്കുന്നു. ചെറിയ അസൂയയാണ്. പൊക്കവും വണ്ണവും വെളുപ്പും സൈസുമൊക്കെയുണ്ട്. അപ്പോള്‍ അവന്‍ ചെയ്യുമെന്ന് തന്നെയാണ് ഇവരൊക്കെ പറയുക. പെണ്‍കുട്ടികളൊന്നും അങ്ങനെ കമന്റിടാറില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം.

ഒരു വ്യക്തിയെ അഞ്ചാറ് വര്‍ഷമായി പലയിടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്റെ പേരില്‍ അഞ്ചാറ് സെക്ഷനിലായിട്ടാണ് കേസ് കൊടുത്തിരിക്കുന്നത്. എന്നിട്ടും പുഷ്പം പോലെ എനിക്ക് ജാമ്യം കിട്ടി. തെറ്റുകാരന്‍ ആണെങ്കില്‍ ഒരിക്കലും എനിക്ക് ജാമ്യം കിട്ടില്ല. പോലീസ് അന്വേഷിച്ചപ്പോള്‍ തെറ്റാണെന്ന് മനസിലായിരുന്നെങ്കില്‍ ഞാന്‍ അകത്ത് പോവും.

ഒരു മണിക്കൂറോ സെക്കന്‍ഡോ പോലും ജയിലില്‍ പോവേണ്ട ആവശ്യമെനിക്ക് വന്നിട്ടില്ല. സത്യങ്ങള്‍ തുറന്ന് പറയാത്തതിന്റെ കാരണവും ഷിയാസ് വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങള്‍ കൂടുതലും സ്ത്രീകള്‍ക്ക് അനുകൂലമായിട്ടാണ്. സ്ത്രീയുമായി ബന്ധപ്പെട്ട് കേസ് വന്നാല്‍ പുരുഷന്റെ കൂടെ നില്‍ക്കില്ല. ഇതൊക്കെ ഭയങ്കരമായൊരു പ്രശ്‌നത്തിലേക്ക് പോവണ്ടെന്ന് കരുതി ഞാന്‍ വിട്ടതാണ്. എനിക്ക് എതിരെ നില്‍ക്കുന്ന സ്ത്രീയുമായി മത്സരത്തിന് പോവാതിരിക്കുന്നതാണ് നല്ലത്. അത് ബുദ്ധിയില്ല. എന്ത് പ്രശ്‌നം വന്നാലും സംസാരിച്ച് തീര്‍ക്കണമെന്നും ഷിയാസ് പറയുന്നു.

‘ഉമ്മാക്ക് ഇത് കേട്ടപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. ഉമ്മയൊക്കെ പഴയ പത്താം ക്ലാസ് ഫെയിലാണ്. ഉമ്മയ്ക്ക് ഈ സാഹചര്യത്തില്‍ സമാധാനിപ്പിക്കാനോ ഒന്നും അറിയില്ല. ഞങ്ങള്‍ തമ്മില്‍ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ഉമ്മ എന്ന നിലയില്‍ ഉള്ള രീതിയിലുള്ള ഉപദേശം ഉണ്ടായിരുന്നു,’ എന്നും ഷിയാസ് വികാരാധീനനായി.

‘ഈ വിഷയം വന്നപ്പോള്‍ കെട്ടാന്‍ പോകുന്ന ആളോട് ഇനി വേണമെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. എന്നെ കൊ ല്ലുമെന്നായിരുന്നു ഇങ്ങോട്ടുള്ള മറുപടി. എന്റെ കൂടെ ആള് കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്‌നം വന്നാലും ഞാന്‍ കൂടെ നില്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഒരുപാട് സന്തോഷിച്ച നിമിഷമാണത്. കോടിക്കണക്കിന് പൈസ ഉണ്ടായിട്ടൊന്നും കാര്യമില്ല. നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കുറച്ചുപേരുണ്ടായാല്‍ മതി. അത് ഞാന്‍ മനസിലാക്കിയ കാര്യമാണ്,’ എന്നും ഷിയാസ് കരീം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending