Malayalam
തനിക്കെതിരെ കേസെടുക്കുമ്പോള്‍ ആ സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണെന്നും കുട്ടിയുണ്ടെന്നും പൊലീസിനും അറിയില്ലായിരുന്നു, തെറ്റ് ചെയ്‌തെങ്കില്‍ എനിക്ക് തലയുയര്‍ത്തി നടക്കാന്‍ പറ്റില്ല; ഷിയാസ് കരീം
തനിക്കെതിരെ കേസെടുക്കുമ്പോള്‍ ആ സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണെന്നും കുട്ടിയുണ്ടെന്നും പൊലീസിനും അറിയില്ലായിരുന്നു, തെറ്റ് ചെയ്‌തെങ്കില്‍ എനിക്ക് തലയുയര്‍ത്തി നടക്കാന്‍ പറ്റില്ല; ഷിയാസ് കരീം
ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നത്. ഇന്ന് സ്റ്റാര്‍ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്.
ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് നടനെതിരെ പീ ഡന ആരോപണം ഉയര്‍ന്ന് വന്നിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീ ഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസില്‍ പരാതി കൊടുത്തത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. പ്രതിശ്രുത വധുവിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു.
ഇപ്പോഴിതാ ഈ പരാതിയില്‍ പരാതിക്കാരിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ് കരീം. ഇങ്ങനെയൊരു പരാതി അവര്‍ നല്‍കുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷിയാസ് കരീം പറയുന്നു. താന്‍ നിരപരാധിയാണെന്ന് വാദിച്ച ഷിയാസ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തു. ഈ സ്ത്രീക്ക് മകനുണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് താന്‍ അവരില്‍ നിന്നും അകന്നതെന്നും പറ്റിക്കപ്പെട്ടത് താനാണെന്നും ഷിയാസ് കരീം പറയുന്നു.
കുറേ നാളായി എന്റെ പിന്നാലെ നടന്ന് അവര്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. പൈസ കൊടുത്ത് തീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ പൈസ കുറച്ച് കൊടുത്തു. എന്റെ എന്‍ഗേജ്‌മെന്റ് ആയെന്ന് ആരൊക്കെയോ പറഞ്ഞ് അറിഞ്ഞു. എഫ്‌ഐആര്‍ എഴുതാന്‍ ഞാന്‍ ഫോട്ടോ ഇടുന്നത് നോക്കിയിരുന്നു. അതൊന്നും കാര്യമാക്കുന്നില്ലെന്ന് ഷിയാസ് കരീം പറയുന്നു. ഒരാള്‍ക്കെതിരെ ഒരു കേസല്ലേ കൊടുക്കാന്‍ പറ്റൂ, ഇനി കൊടുക്കാന്‍ പറ്റില്ലല്ലോ. എന്നെ പറ്റിക്കുന്ന ആളോടൊപ്പം ജീവിത കാലം മുഴുവന്‍ ജീവിക്കാന്‍ പറ്റില്ല. പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കി അവരോടൊപ്പം ജീവിക്കാന്‍ പറ്റില്ല.
അവര്‍ക്ക് വിവാഹം കഴിഞ്ഞ് കുട്ടിയുണ്ട്. സ്വന്തം മകനെ അനിയനെന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. അവര്‍ക്ക് ഒരു ബ്രദറുണ്ട്. മകനുണ്ടെങ്കിലും വിവാഹം കഴിക്കാന്‍ പറ്റുമോ എന്നെന്നോട് ചോദിച്ചു. ഇക്കാര്യം ആദ്യം പറഞ്ഞിരുന്നെങ്കില്‍ പിന്നെയും ഞാന്‍ ആലോചിച്ചേനെ. സഹോദരി കരയുന്നെന്ന് കരുതി ഞാന്‍ കടയില്‍ നിന്ന് വാങ്ങിക്കൊടുക്കുന്ന മിഠായി അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ക്ക് തന്നോട് ദേഷ്യമുണ്ടെന്നും ഷിയാസ് പറയുന്നു.
അബുദാബിയില്‍ ജിമ്മിന്റെ ഉദ്ഘാടനത്തിന് പോയപ്പോഴാണ് ഇവരുടെ ഭര്‍ത്താവിനെ ആദ്യമായി കാണുന്നത്. എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. അദ്ദേഹം എന്റെയടുത്ത് ഒരുപാട് കഥകളൊക്കെ പറഞ്ഞു. അവരുടെ ജീവിതവും ട്രാജഡി ആയിരുന്നു. പുള്ളിക്കാരി സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഇദ്ദേഹവുമായി റിലേഷനിലായി. ബീച്ചില്‍ പോയപ്പോള്‍ നാട്ടുകാര്‍ പിടിച്ചു. അങ്ങനെ കല്യാണം നടത്തിയതാണ്. അദ്ദേഹം എന്നോട് വിഷമത്തില്‍ സംസാരിച്ചു. മകനുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഷോക്കായി. അപ്പോഴാണ് അത് മകനാണെന്ന് ഞാനറിയുന്നത്.
പിന്നെ അവരെ വിളിച്ച് ഞാന്‍ കുറേ പറഞ്ഞു. മരിച്ചാല്‍ പോലും നിങ്ങളെ കാണില്ല, നിങ്ങളുമായൊരു ബന്ധത്തിന് നില്‍ക്കില്ല എന്നൊക്കെ പറഞ്ഞു. ഈ സ്ത്രീ കാരണം തന്റെ വിവാഹം മുടങ്ങിയ കാര്യവും ഷിയാസ് കരീം ചൂണ്ടിക്കാട്ടി. കല്യാണം മുടക്കുക, എന്നെ സമൂഹത്തിന് മുന്നില്‍ നാറ്റിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ വിചാരിച്ചത് ഷിയാസ് കരീം ഈ കേസോടെ തീര്‍ന്നു എന്നാണ്. തെറ്റ് ചെയ്‌തെങ്കില്‍ എനിക്ക് തലയുയര്‍ത്തി നടക്കാന്‍ പറ്റില്ല. ഞാന്‍ ആരെയും റേപ്പ് ചെയ്തിട്ടില്ല. വിവാഹ വാഗ്ദാനം കൊടുത്തിട്ട് ഒന്നും ചെയ്തിട്ടില്ല.
ആ സ്ത്രീക്ക് എന്നേക്കാളും പ്രായമുണ്ട്. തനിക്കെതിരെ കേസെടുക്കുമ്പോള്‍ ആ സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണെന്നും കുട്ടിയുണ്ടെന്നും പൊലീസിനും അറിയില്ലായിരുന്നെന്ന് ഷിയാസ് കരീം പറയുന്നു. ഇക്കാര്യം വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയോട് മാത്രം സംസാരിച്ചിരുന്നു. കുടുംബം എങ്ങനെയെടുക്കുമെന്നറിയില്ല. ഇങ്ങനെയൊരു പണി വരും, സൂക്ഷിക്കണം എന്ന് ആ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. പക്ഷെ ആ സ്ത്രീ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കേസ് കൊടുക്കുമെന്ന് മനസില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും ഷിയാസ് കരീം വ്യക്തമാക്കി.