Connect with us

ഷിയാസിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് വെളിപ്പെടുത്തല്‍; എനിക്ക് കള്ളക്കടത്തോ ഗുണ്ട ആയിട്ടോ പോയി ജീവിക്കണ്ടേ കാര്യമില്ല, സ്വര്‍ണക്കടത്തുണ്ടെങ്കില്‍ ലോണ്‍ എടുത്ത് വീട് വെക്കേണ്ടി വരുമോ?; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഷിയാസ് കരീം

News

ഷിയാസിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് വെളിപ്പെടുത്തല്‍; എനിക്ക് കള്ളക്കടത്തോ ഗുണ്ട ആയിട്ടോ പോയി ജീവിക്കണ്ടേ കാര്യമില്ല, സ്വര്‍ണക്കടത്തുണ്ടെങ്കില്‍ ലോണ്‍ എടുത്ത് വീട് വെക്കേണ്ടി വരുമോ?; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഷിയാസ് കരീം

ഷിയാസിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് വെളിപ്പെടുത്തല്‍; എനിക്ക് കള്ളക്കടത്തോ ഗുണ്ട ആയിട്ടോ പോയി ജീവിക്കണ്ടേ കാര്യമില്ല, സ്വര്‍ണക്കടത്തുണ്ടെങ്കില്‍ ലോണ്‍ എടുത്ത് വീട് വെക്കേണ്ടി വരുമോ?; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഷിയാസ് കരീം

ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നത്. ഇന്ന് സ്റ്റാര്‍ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്. ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്.

അടുത്തിടെയാണ് ഷിയാസ് കരീമിന് ഗുണ്ടാ നേതാവായ അനസ് പെരുമ്പാവൂരുമായി ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണവുമായി ഔറംഗസേബ് എന്നയാള്‍ രംഗത്ത് എത്തുന്നത്. നിരവധി ക്രിമിനല്‍ കേസില്‍പ്പെട്ട് കേരളത്തില്‍ നിന്ന് മുങ്ങിയ അനസിന് ദുബായില്‍ നിന്ന് സ്വര്‍ണ്ണക്കടത്തിന് ലക്ഷ്യമിടുന്നതായും സൂചനയുണ്ടെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഔറംഗസേബിന്റെ വെളിപ്പെടുത്തല്‍.

അനസിന്റെ മുന്‍ സംഘാംഗം കൂടിയായിരുന്നു ഔറംഗസേബ്. അനസ് ഗള്‍ഫിലേയ്ക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്നും പറയുന്നു. ഗള്‍ഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും ഇതിന് സിനിമാ താരങ്ങളുടെയും സഹായം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നും ഔറംഗസേബ് പറയുന്നു. ഗള്‍ഫിലെ പ്രവാസി വ്യാവസായിയുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് ശ്വോതാ മേനോന്‍, മാളവിക മേനോന്‍, സ്വാസിക, വിനയ് ഫോര്‍ട്ട്, ഷിയാസ് കരീം എന്നിവര്‍ക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു.

ഈ ബിസിനസില്‍ അനസിനും പങ്കുണ്ടെന്ന ആരോപണമുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് ബന്ധം അടക്കമുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായി നിഷേധിക്കുകയാണ് ഷിയാസ് കരീം. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് വന്നിട്ടുള്ള വ്യക്തിയാണ് ഞാന്‍. തുടക്കം മുതല്‍ തന്നെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു. പെരുമ്പാവൂരില്‍ ജനിച്ച് വളര്‍ന്നുവന്ന വ്യക്തിയാണ്.

അങ്ങനെയുള്ള എനിക്ക് അവിടെയുള്ള അനസ് പെരുമ്പാവൂരിനെ അറിയാതിരിക്കുമോയെന്നും ഷിയാസ് കരീം ചോദിക്കുന്നു. മൂവി വേള്‍ഡ് മീഡിയക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ അങ്ങനെ കോണ്‍ടാക്ടൊന്നും ഇല്ല. ബിഗ് ബോസ് കഴിഞ്ഞ നില്‍ക്കുന്ന സമയത്ത് എന്നെക്കുറിച്ച് അറിഞ്ഞതോടെ ഇങ്ങോട്ട് അന്വേഷിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയായിരുന്നു.

ആ തരത്തിലുള്ള പരിചയം മാത്രമാണുള്ളത്. ഗുണ്ടകളെ സിനിമയില്‍ മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്. എനിക്ക് അറിയുന്ന അനസ് പെരുമ്പാവൂര്‍ എന്ന് പറയുന്ന വ്യക്തി കള്ള് കുടിക്കുകയോ മദ്യപിക്കുകയോ ഒന്നും ചെയ്യില്ല. എന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതാണ്. നാട്ടുകാരനാണെന്ന തരത്തിലുള്ള ബന്ധം മാത്രമാണുള്ളത്. പിന്നെ പുള്ളിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി എനിക്ക് ബന്ധമെന്നൊക്കെയാണ് ആരോപണം.

തീര്‍ത്തും അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. നമ്മള്‍ക്ക് ഇങ്ങനെ കള്ളക്കടത്തോ ഗുണ്ട ആയിട്ടോ പോയി ജീവിക്കണ്ടേ കാര്യമില്ല. ഞാന്‍ നല്ല പണി എടുത്താണ് കഴിയുന്നത്. അന്തസായിട്ടാണ് കുടുംബം നോക്കുന്നത്. സ്വര്‍ണക്കടത്തുണ്ടെങ്കില്‍ ലോണ്‍ എടുത്ത് വീട് വെക്കേണ്ടി വരുമോ? കള്ളക്കടത്തിനോ സ്വര്‍ണ്ണം കടത്തിനോ പോയിട്ടില്ല. പോകാറുമില്ല. ചാനലിന് പണി ഒന്നും ഇല്ലെങ്കില്‍ പൂട്ടികെട്ടുക. മുന്‍പും ഇത് പോലെ എന്നെ ഭീകരന്‍ ആക്കികൊണ്ട് ഈ ചാനല്‍ രംഗത്ത് വന്നിരുന്നുവെന്നും ഷിയാസ് പറയുന്നു.

അതേസമയം, ഷിയാസിനെതിരെ പീ ഡന ആരോപണവും ഉയര്‍ന്ന് വന്നിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീ ഡിപ്പിച്ചുവെന്ന് കാട്ടിയായിരുന്നു യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇതേ കുറിച്ചും ഷിയാസ് പറഞ്ഞിരുന്നു. ഇതുപോലൊരു മോശവസ്ഥ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഈ കേസ് വന്നപ്പോള്‍ എന്റെ ഉമ്മയെ കുറിച്ചാണ് ചിന്തിച്ചത്. കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നൊക്കെ ചിന്തിച്ചു. എനിക്ക് അങ്ങനെ ആകെ ടെന്‍ഷനായിരുന്നു. ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ ഇവിടെയുള്ള 90 ശതമാനം ആണുങ്ങളും അനുഭവിച്ചിട്ടുണ്ട്. എല്ലാവരെയും ഞാന്‍ കുറ്റം പറയുന്നില്ല, എന്നാല്‍ ചിലര്‍ ഈ പ്രിവിലേജുകള്‍ മുതലെടുക്കുന്നുണ്ട്. ഇവര്‍ അത് മുതലെടുക്കുമ്പോള്‍ ജെനുവിനായ കേസുകളെ കൂടെയാണ് അത് ബാധിക്കുക എന്നും ഷിയാസ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top