ഇത് അനാവശ്യമായ ചോദ്യം ;അതൊക്കെ കഴിഞ്ഞിട്ട് കാലം കുറേയായി ;റോബിൻ
ബിഗ് ബോസ് കഴിഞ്ഞെങ്കിലും മത്സരാർത്ഥികളുടെ വിവരങ്ങൾ അറിയാൻ ഇപ്പോഴും പ്രേക്ഷകർക്ക് വലിയ ആകാംഷയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സോഷ്യൽ മീഡിയയിലൂടെ താരങ്ങളും എത്താറുണ്ട്.
പതിവ് പോലെ ഏറെ നാടകീയത നിറഞ്ഞതായിരുന്നു ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ നാലാ സീസണും. മത്സരം മുറുകിയപ്പോള്‍ താരങ്ങള്‍ തമ്മില്‍ തർക്കങ്ങളും വഴക്കുകളും പതിവാകുകയും ചെയ്തു. അത്തരമൊരു തർക്കത്തിനിടയില്‍ റിയാസ് സലീമിനെ ശാരീരികമായി നേരിട്ടതിനെ തുടർന്ന് റോബിന് പുറത്ത് പോവേണ്ടി വന്നത്.
ഇതിന്റെ തുടർച്ചയായി ജാസ്മിനും ഷോ വിട്ടിറങ്ങി. അതേസമയം ഷോയില്‍ ചെയ്തുപോയ കാര്യത്തില്‍ എന്തെങ്കിലും കുറ്റബോധമുണ്ടോയന്ന ചോദ്യത്തിന് മികച്ച രീതിയിലുള്ള മറുപടിയാണ് റോബിന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
ബിഗ് ബോസില്‍ സംഭവിച്ചു പോയ എന്തെങ്കിലും കാര്യത്തില്‍ ഇപ്പോള്‍ കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാല്‍ അതൊരു ആവശ്യമില്ലാത്ത കാര്യമാണ്. ഒന്നാമതായി ഷോ കഴിഞ്ഞ് ആറുമാസമായി. ഇപ്പോള്‍ ആ ഒരു ഗെയിമിനകത്തെ എന്തെങ്കിലും കാര്യത്തില്‍ കുറ്റബോധമുണ്ടോ എന്ന് ചോദിച്ചാല്‍ സത്യംപറഞ്ഞാല്‍ ആവശ്യമില്ലാത്ത കാര്യമാണ്. അതൊക്കെ കഴിഞ്ഞിട്ട് കാര്യം കുറേയായി.
ഒന്ന് ആലോചിച്ച് നോക്കൂ. പത്താംക്ലാസിലെ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് അല്‍പം മാർക്ക് കുറഞ്ഞ് പോയി. ആ ഒരു പേപ്പറിലെ ചോദ്യത്തിന് ഇന്ന ഉത്തരം എഴിതിയാല്‍ പോരായിരുന്നോയെന്ന് ഇപ്പോള്‍ ചോദിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ. അതൊക്കെ കഴിഞ്ഞിട്ട് കാലം കുറേയായി. അതിനാല്‍ തന്നെ അവിടെ ചെയ്തുപോയ എന്തെങ്കിലും കാര്യത്തില്‍ കുറ്റബോധമുണ്ടോയെന്ന് ഇപ്പോള്‍ ചോദിച്ചിട്ട് കാര്യമില്ലെന്നും റോബിന്‍ പറയുന്നു.
ബിഗ് ബോസ് എന്ന ഷോ കാരണം തന്നെയാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്. അതിനകത്തുള്ള കാര്യങ്ങള്‍ അവിടെ കഴിഞ്ഞു. ഇനി നമ്മള്‍ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോവുന്ന സമയമാണ്. എന്നിരുന്നാലും അഭിമുഖങ്ങളില്‍ ബിഗ് ബോസിനെ കുറിച്ച് ചോദിക്കുന്നത് പ്രശ്നമുള്ള കാര്യമല്ലെന്നാണ് പറഞ്ഞ് വരുന്നത്. അത് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ ഇപ്പോഴുമുണ്ട്. പക്ഷെ അത് കഴിഞ്ഞു പോയ കാര്യമാണെന്നത് നാം ഓർക്കണം.
ബിഗ് ബോസ് സീസണ്‍ 5 വരുമ്പോള്‍ ഞാനുമൊരു പ്രേക്ഷകനായിരിക്കും. നല്ലൊരു മത്സരാർത്ഥിയെ കണ്ടാല്‍ ഞാന്‍ വോട്ട് ചെയ്യും. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നപ്പോള്‍ കാണുന്ന ലോകം തികച്ചും വ്യത്യസ്തമാണ്. കുറേ കാര്യങ്ങള്‍ ഇപ്പോള്‍ ഫെയിസ് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ വീണുപോവുന്നുണ്ട്, പക്ഷെ എഴുനേല്‍ക്കുന്നു. എന്ത് തന്നെയായാലും ലക്ഷ്യത്തിലെത്തുമെന്നും റോബിന്‍ പറഞ്ഞു.
അതേസമയം, ബിഗ് ബോസില്‍ എനിക്ക് കുറ്റബോധമുള്ള ഒരു സംഭവമുണ്ടെന്നായിരുന്നു അഭിമുഖത്തില്‍ റോബിനൊപ്പം പങ്കെടുത്ത സഹതാരം ബ്ലെസ്ലീയുടെ ഏറ്റുപറച്ചില്‍. സ്ത്രീധനം സംബന്ധിച്ച് കുറച്ച് കാര്യങ്ങള്‍ ഒരു ടാസ്കില്‍ ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് അറിയാത്ത മേഖലയായിരുന്നു. എന്തായാലും അതിനകത്ത് അനാവശ്യമായ ഒരു വാക്ക് വന്നു പോയെന്നും താരം പറയുന്നു.
ഒരു ടാസ്കിനിടയില്‍ സത്യത്തില്‍ സ്ത്രീധനം എന്ന കാര്യം സമൂഹത്തില്‍ നിന്നും ഇല്ലാതാവേണ്ട ഒരു കാര്യമാണ് എന്നായിരുന്നു പറയേണ്ടിയിരുന്നത്. പറഞ്ഞ് വന്നപ്പോള്‍ അത് വേറെയൊന്തോ ആയിപ്പോയി. പിന്നീട് അപർണ്ണ ചേച്ചി പറഞ്ഞപ്പോഴാണ് ഞാന്‍ പറഞ്ഞതിലെ അബന്ധം മനസ്സിലായത്. സ്ത്രീധനം സംബന്ധിച്ച് കൂടുതല്‍ പഠിക്കുമെന്നും ആ സമ്പ്രദായത്തിനെതിരെ തന്നാലാവും വിധത്തിലുള്ള കാര്യമെല്ലാം ചെയ്യുമെന്നും ബ്ലെസ്ലീ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. വലിയൊരു ആരാധക നിരയെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച അദ്ദേഹത്തിന് അതുപോലെ തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു. താരത്തിന്റെ മത്സര രീതിയും നിലപാടുകളുമായിരുന്നു പലരേയും ശത്രുപക്ഷത്ത് നിർത്തിയത്. പലരും ഇത് തുറന്ന് പറയുകയും ചെയ്തു.ബിഗ് ബോസ് കഴിഞ്ഞതോടെ പലരും ഇതൊക്കെ വിട്ടെങ്കിലും വിമർശകരായി ചിലർ ഇപ്പോഴും റോബിന് പിന്നാലെയുണ്ട്.
