Connect with us

എനിക്ക് ഇരിക്കാനോ നിൽക്കാനോ കഴിഞ്ഞില്ല, സമാന്തയുടെ ഇന്നത്തെ സാഹചര്യം മനസ്സിലാക്കാൻ പറ്റും;മയോസിറ്റിസിനെക്കുറിച്ച് പിയ ബാജ്പേയ്

Movies

എനിക്ക് ഇരിക്കാനോ നിൽക്കാനോ കഴിഞ്ഞില്ല, സമാന്തയുടെ ഇന്നത്തെ സാഹചര്യം മനസ്സിലാക്കാൻ പറ്റും;മയോസിറ്റിസിനെക്കുറിച്ച് പിയ ബാജ്പേയ്

എനിക്ക് ഇരിക്കാനോ നിൽക്കാനോ കഴിഞ്ഞില്ല, സമാന്തയുടെ ഇന്നത്തെ സാഹചര്യം മനസ്സിലാക്കാൻ പറ്റും;മയോസിറ്റിസിനെക്കുറിച്ച് പിയ ബാജ്പേയ്

തെന്നിന്ത്യൻ സിനിമകളിലെ താരസുന്ദരിയാണ് സാമന്ത. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സാമന്ത പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു. പുഷ്പയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് വൈറലാകുന്നത്.

കരിയറിൽ തിളങ്ങുമ്പോഴും സമാന്തയുടെ വ്യക്തി ജീവിതത്തിൽ നിരന്തരം പ്രതിസന്ധികൾ ആണ്. കഴിഞ്ഞ വർഷമാണ് സമാന്ത നടൻ നാ​ഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞത്. അടുത്തിടെ മയോയിസിറ്റിസ് എന്ന അപൂർവ രോ​ഗവും പിടിപെട്ടു. നാല് മാസത്തോളമായി ഇതിന്റെ ചികിത്സ നടന്ന് വരികയാണ്.

സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ സമാന്തയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി പിയ ബാജ്പേയ്. തനിക്കും മയോസിറ്റിസ് എന്ന അസുഖം ബാധിച്ചിരുന്നെന്ന് കരുതിയ ഘട്ടമുണ്ടായിരുന്നെന്ന് പിയ ബാജ്പേയ് പറയുന്നു. ‘2016 ൽ ഞാൻ വെറുതെ ഇരിക്കവെ എന്റെ കാലിൽ ഒരു നീർവീക്കം ശ്രദ്ധയിൽ പെട്ടു’

ജിമ്മിൽ വെച്ച് കണങ്കാലിന് പരിക്ക് പറ്റിയതാണെന്ന് കരുതി അവ​ഗണിച്ചു. എന്നാൽ പിറ്റേന്ന് ഉണർന്നപ്പോൾ മറ്റേ കാലിലും നീരു വന്നു. വല്ലാത്ത പേശി വേദന ഉണ്ടായിരുന്നു. അത് കാലക്രമേണ വളരുകയായിരുന്നു, വേദന കൊണ്ട് പുളയാതെ എനിക്ക് ഇരിക്കാനോ നിൽക്കാനോ കഴിഞ്ഞില്ല,’ പിയ ബാജ്പേയ് പറഞ്ഞു.

‘ആ ഘട്ടത്തിലാണ് എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയത്.ഡോക്ടറെ കാണിച്ചു. ടെസ്റ്റുകൾ ചെയ്തപ്പോൾ മയോസിറ്റിസ് ആയിരുന്നു. ഡോക്ടർ എന്നെ മനസ്സിലാക്കാൻ പരമാവധി ശ്രമിച്ചിട്ടും എനിക്ക് മനസ്സിലായില്ല. തുടക്കത്തിൽ എനിക്ക് പേടി ഇല്ലായിരുന്നു. പക്ഷെ ലക്ഷണങ്ങളും മറ്റും വിവരങ്ങളും അറിഞ്ഞപ്പോൾ എനിക്ക് പേടിയായി. മുംബൈയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. എന്റെ കുടുംബത്തെ അറിയിച്ചതുമില്ല. ഇന്ന് മറ്റൊരു രോ​ഗലക്ഷണം കാണുമെന്ന് ഭയന്നായിരുന്നു ഞാൻ ഉറക്കമുണർന്നിരുന്നത്’

‘പിന്നീട് ഡൽഹി എയിംസിൽ പോയി രണ്ടാമതും എല്ലാ ടെസ്റ്റും ചെയ്തു. എനിക്ക് മയോസിറ്റിസ് ഉണ്ടായിരുന്നില്ല. മിക്സഡ് റിപ്പോർട്ട് ആയിരുന്നു എനിക്ക്. ഞാൻ ഉറക്കെ കരഞ്ഞു. പക്ഷെ ആ ദിനങ്ങൾ എനിക്ക് ഭയാനകമായിരുന്നു. എനിക്ക് സമാന്തയുടെ ഇന്നത്തെ സാഹചര്യം മനസ്സിലാക്കാൻ പറ്റും. ഞാനവൾക്ക് നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു,’ പിയ ബാജ്പേയ് പറഞ്ഞു.ആരോ​ഗ്യമാണ് പ്രധാനം എന്ന് താൻ തിരിച്ചറിഞ്ഞ ഘട്ടമാണതെന്നും ആരോ​ഗ്യത്തിന്റെ കാര്യം ​ലാഘവത്തോടെ എടുക്കരുതെന്നും പിയ ബാജ്പേയ് പറഞ്ഞു. പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന അപൂർവ രോഗത്തിന്റെ ചികിത്സയിലാണ് താനെന്ന് സമാന്ത തന്നെയാണ് അടുത്തിടെ തുറന്ന് പറഞ്ഞത്.

നാളുകളായി നടിയുടെ ആരോ​ഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇതേപറ്റി സംസാരിച്ചത്.രോഗം തിരിച്ചറിഞ്ഞിട്ട് കുറച്ച് നാളുകൾ ആയെന്നും ചികിത്സ നടത്തി വരികയാണെന്നുമായിരുന്നു സമാന്ത പറഞ്ഞത്. പിന്നാലെ നിരവധി പേർ സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായെത്തി. കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെ ആണ് സമാന്തയ്ക്ക് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങിയ പ്രൊജക്ടുകളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

More in Movies

Trending

Recent

To Top