Connect with us

പ്രതിസന്ധികളെ അതിജീവിച്ച പോരാളി; ഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് വികാരനിര്‍ഭരയായി മാതാവ്..

Bollywood

പ്രതിസന്ധികളെ അതിജീവിച്ച പോരാളി; ഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് വികാരനിര്‍ഭരയായി മാതാവ്..

പ്രതിസന്ധികളെ അതിജീവിച്ച പോരാളി; ഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് വികാരനിര്‍ഭരയായി മാതാവ്..

മകന്റെ പിറന്നാൾ ദിനത്തിൽ വികാരനിര്‍ഭരമായ കുറിപ്പുമായി മാതാവ്. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ പിറന്നാള്‍ ദിനത്തിലാണ് മാതാവ് പിങ്കി റോഷനാണ് ഹൃത്വിക്കിന്റെ ശസ്ത്രക്രിയ ചിത്രങ്ങളോടൊപ്പം അനുഭവം കുറച്ചിരിക്കുന്നത് . 2013 ല്‍ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. തലയിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ഹൃത്വിക്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച ഒരു പോരാളിയെപ്പോലെയാണെന്നാണ് മകനെ കുറിച്ച് ‘അമ്മ പറഞ്ഞിരിക്കുന്നത്. വികാരനിര്‍ഭരമായ അമ്മയുടെ കുറിപ്പ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്

അമ്മയുടെ കുറിപ്പ് ഇങ്ങനെ ..

ഒരിക്കലും പുറത്ത് വിടാത്ത ഈ ചിത്രങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ദഗ്ഗുവിന്റെ (ഹൃത്വിക് റോഷന്‍ ഓമനപ്പേരാണ് ദഗ്ഗു) മാതാവ് എന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇത്. ദഗ്ഗു ശസ്ത്രിക്രിയക്ക് പോകുന്ന അവസരത്തില്‍ ശാരീരികവും മാനസികമായി തളര്‍ന്ന് കുഴഞ്ഞ് വീണ അവസ്ഥയിലായിരുന്നു ഞാന്‍. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്ന് പ്രാര്‍ഥനയോടെയാണ് ഞാന്‍ സമയം ചെലവഴിച്ചത്. മകനോടുള്ള സ്നേഹവും കരുതലും മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. നവജാത ശിശുവായി അവന്‍ ഈ ലോകത്ത് എങ്ങിനെയാണോ എത്തിയത് അതേ മനോഹരമായ കണ്ണുകളോടെ നിസ്സഹായനായി കിടക്കുന്ന അവനെ കണ്ടപ്പോള്‍ ദുഖം സഹിക്കാനായില്ല.”

”എന്നാല്‍ അവന്റെ കണ്ണുകളില്‍ ഭയം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. എന്റെ പ്രതിബിംബമാണ് ഞാന്‍ അവയില്‍ കണ്ടത്. അതെനിക്ക് കരുത്ത് നല്‍കി. ദഗ്ഗുവിന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും അവനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്നും പ്രചോദനമായിരുന്നു. എന്റെ കണ്ണിലെ ദുഖം അവന്‍ വായിച്ചെടുത്തിരുന്നു. ശുഭാപ്തി വിശ്വാസത്തോടെയുള്ള അവന്റെ കണ്ണിറുക്കലില്‍ എന്റെ ദുഖം കുറഞ്ഞു. ഈ ചിത്രങ്ങള്‍ നോക്കിയാല്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് പോകുന്ന ഒരാളെ കാണുന്ന പോലെ നിങ്ങള്‍ക്ക് തോന്നുമോ? ഇല്ല.. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കീഴടക്കിയ ഒരു പോരാളിയെപ്പോലെ തോന്നും. ഒന്‍പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ്, ഇന്നെനിക്ക് സ്നേഹവും കരുതലും ധൈര്യവും പകരുമ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ അഭിമാനിക്കാന്‍ മറ്റെന്തുവേണം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്” എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഇന്ന് ബോളിവുഡിലെ തിരക്കേറിയ താരമാണ് ഹൃത്വിക് റോഷൻ. ആക്ഷനിലും റൊമാന്‍സിലുമെല്ലാം സ്വതസിദ്ധമായ സ്‌റ്റൈലുമായാണ് അദ്ദേഹം എത്തി പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ബാലതാരമായാണ് ഹൃത്വിക് റോഷന്‍ സിനിമയില്‍ അരങ്ങേറിയത്.

ആദ്യമായി അദ്ദേഹം നായകവേഷത്തിലെത്തിയ സിനിമയാണ് കഹോന പ്യാര്‍ ഹെ. 2000 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.
അന്ന് ഈ സിനിമ ഉണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ലായിരുന്നു. തിയേറ്ററിൽ സിനിമ ഹിറ്റായതോടെ 30,000 ലധികം വിവാഹ അഭ്യർഥനകൾ വന്നുവെന്നാണ് ഹൃത്വിക് ഷോയിൽ പറഞ്ഞത്. 2000 ലാണ് ‘കഹോ ന പ്യാർ ഹെ’ സിനിമ റിലീസായത്. അതേ വർഷമാണ് സൂസന്ന ഖാനെ ഹൃത്വിക് റോഷൻ വിവാഹം കഴിച്ചത്. 14 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരായി. പ്രതിസന്ധികളെ അതിജീവിച്ച പോരാളി തന്നെയാണ് ഹൃത്വിക് റോഷൻ

rithik Roshan brain surgery, Mother pinky shares unseen pictures

More in Bollywood

Trending

Recent

To Top