Connect with us

‘100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇന്‍കം ടാസ്‌ക് വരുമ്പോള്‍ അറിയാം. ശത്രുക്കള്‍ ഇട്ടതാണ് സാറേ എന്ന് പറയും’; മുകേഷ്

Malayalam

‘100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇന്‍കം ടാസ്‌ക് വരുമ്പോള്‍ അറിയാം. ശത്രുക്കള്‍ ഇട്ടതാണ് സാറേ എന്ന് പറയും’; മുകേഷ്

‘100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇന്‍കം ടാസ്‌ക് വരുമ്പോള്‍ അറിയാം. ശത്രുക്കള്‍ ഇട്ടതാണ് സാറേ എന്ന് പറയും’; മുകേഷ്

പുത്തന്‍ സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ എത്രയെന്ന് കേള്‍ക്കാന്‍ സിനിമാപ്രേമികള്‍ക്കേറെ ഇഷ്ടമാണ്. ഇവയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ ഹിറ്റ്, ഹിറ്റ്, മെഗാ ഹിറ്റ് എന്നൊക്കെയുള്ള ടാഗ് സിനിമകള്‍ക്ക് ലഭിക്കുന്നതാണ് ഇതിന് കാരണവും. ഈ കളക്ഷന്റെ അടിസ്ഥാനത്തില്‍ ഫാന്‍സുകാര്‍ തമ്മില്‍ ഏറ്റുമുട്ടാറുമുണ്ട്.

ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ പറ്റി മുകേഷ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ‘100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇന്‍കം ടാസ്‌ക് വരുമ്പോള്‍ അറിയാം. ശത്രുക്കള്‍ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ. വലിയ വിജയങ്ങളൊക്കെ ഉണ്ട്. 100കോടി ക്ലബ്ബോ എങ്കില്‍ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആള്‍ക്കാരുണ്ട്.

അതുപോലെ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ പലതും പറയും. അതൊക്കെ സിനിമയുടെ ഒരു ഗിമിക്‌സ് ആണ്’ എന്നാണ് മുകേഷ് പറയുന്നത്. അയ്യര്‍ ഇന്‍ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ പ്രതികരണം. ഭാവിയില്‍ ഒരു സിനിമ നൂറ് ദിവസം ഓടുമോ എന്ന ചോദ്യത്തിന് ‘ഇനി നൂറ് ദിവസമൊന്നും ഒരു സിനിമയും തിയറ്ററില്‍ ഓടില്ല.

സെന്റേഴ്‌സ് കൂടി ഒടിടി വന്നു. ഒടിടിയില്‍ ഒരു സിനിമ എടുത്ത് കഴിഞ്ഞാല്‍ പിന്നെ ആരും തിയറ്ററില്‍ പോകത്തില്ല. ഗോഡ് ഫാദറിന്റെ റെക്കോര്‍ഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനില്‍ക്കും. 415 ദിവസമാണ് ഓടിയത്. അതിനി ആര്‍ക്കും മറിക്കടക്കാന്‍ സാധിക്കില്ല. അന്‍പത് ദിവസമൊക്കെ കഷ്ടിച്ച് ഓടും’, എന്നാണ് മുകേഷ് നല്‍കിയ മറുപടി.

മുകേഷും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന അയ്യര്‍ ഇന്‍ അറേബ്യം ഫെബ്രുവരി 2ന് തിയറ്ററുകളില്‍ എത്തും. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ദിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരാണ് മറ്റ് താരങ്ങള്‍.

More in Malayalam

Trending

Recent

To Top