Social Media
അമ്മയ്ക്കൊപ്പം ജയ്‌പൂർ യാത്ര; ചിത്രങ്ങൾ പങ്കുവെച്ച് റിമി ടോമി
അമ്മയ്ക്കൊപ്പം ജയ്‌പൂർ യാത്ര; ചിത്രങ്ങൾ പങ്കുവെച്ച് റിമി ടോമി
ഗായികയായും അവതാരകയായും അഭിനേത്രിയായുമൊക്കെ തിളങ്ങുന്ന റിമി ടോമി ഇപ്പോൾ സോഷ്യൽ മീഡിയയിലേയും മിനിസ്ക്രീനിലെയുമൊക്കെ നിറ സാന്നിധ്യമാണ്. മേക്കോവർ ലുക്കുകളിലൂടെയും തൻ്റെ പുതിയ കവർ വേർഷൻ ഗാനങ്ങളിലൂടെയും റിമി ടോമി ശ്രദ്ധ നേടുന്നുണ്ട്. റിമി ടോമിയെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് വൈബാണെന്നാണ് താരത്തിന്റെ വീഡിയോകൾക്ക് കമന്റായി പ്രേക്ഷകർ കുറിക്കാറുള്ളത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും റിമി തുടങ്ങിട്ടുണ്ട്
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന റിമി ഇപ്പോഴിതാ അമ്മയ്ക്കൊപ്പം നടത്തിയ ജയ്‌പൂർ യാത്രയുടെ ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്.
ജീപ്പ് സവാരി നടത്തുന്നതും, ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. “ഈ വർഷത്തെ എല്ലാ നല്ല ഓർമകൾക്കും നന്ദി” എന്നാണ് ചിത്രത്തിനു നൽകിയ അടികുറിപ്പ്. റിമി നല്ലൊരു യാത്രാ സ്നേഹിയാണെന്നാണ് ചിത്രത്തിനു താഴെ നിറയുന്ന കമന്റുകൾ.
മഴവിൽ മനോരമയിൽ ആരംഭിക്കുന്ന കിടിലം എന്ന ഷോയുടെ വിധികർത്താക്കളിലൊരാളാണ് ഇപ്പോൾ റിമി. ക്രിസ്മസിനോടനുബന്ധിച്ച് റിമി തന്റെ യൂട്യൂബിലൂടെ പങ്കുവച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.