Connect with us

പൊരിച്ച മീനിന് മുന്‍പുളള ജീവിതം; മറുപടിയുമായി റിമ

Social Media

പൊരിച്ച മീനിന് മുന്‍പുളള ജീവിതം; മറുപടിയുമായി റിമ

പൊരിച്ച മീനിന് മുന്‍പുളള ജീവിതം; മറുപടിയുമായി റിമ

മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് നടി റിമ കല്ലിങ്കല്‍. ‘മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂര്‍ റീജിയണല്‍ തിയറ്ററിലെ ബാക്ക്‌സ്റ്റേജ് ഡ്രസിങ് റൂമില്‍ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത് റിമ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി

പൊരിച്ച മീനിന് മുന്‍പുളള ജീവിതം, എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്. പക്ഷേ അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു ഇതിന് മറുപടിയായി റിമ കല്ലിങ്കല്‍ കുറിച്ചത്.

സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ കമന്റും റിമയുടെ മറുപടിയും കൂടി ഇതിനൊപ്പമുണ്ട്. ‘നല്ലൊരു കുട്ടി എയ്‌ന്’ എന്നാണ് മുഹ്‌സിന്‍ പരാരിയുടെ കമന്റ്. ‘നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്” എന്നാണ് റിമ ചോദിക്കുന്നത്. ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നു’, എന്നും റിമ പിന്നാലെ കുറിച്ചു.

More in Social Media

Trending

Malayalam