Social Media
അയ്യയ്യോ പണി പാളീലോ.. പാട്ട് പാടി ഞെട്ടിച്ച് പാറുക്കുട്ടി
അയ്യയ്യോ പണി പാളീലോ.. പാട്ട് പാടി ഞെട്ടിച്ച് പാറുക്കുട്ടി
അയ്യയ്യോ പണി പാളീലോ..!’ അടുത്തിടെ റാപ്ഗാന പ്രേമികൾ ഏറ്റുപാടിയ ഗാനങ്ങളിൽ ഒന്നാണിത്. നടൻ നീരജ് മാധവ് എഴുതി പാടിയ പണി പാളി ഗാനം ചുവട് വെയ്ക്കാത്തവർ കുറവായിരിക്കും
ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത് പണി പാളി ഗാനത്തിൻ്റെ പാറുക്കുട്ടി വേർഷനാണ്.പാറുക്കുട്ടി ആലപിക്കുന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
പാറുക്കുട്ടിയുടെ ഫാൻസ് പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അത്രമേൽ ക്യൂട്ടായിട്ടുള്ള പാറുക്കുട്ടിയുടെ അവതരണം തന്നെയാണ് വീഡിയോയുടെ വലിയ പ്രത്യേകത. അതെ സമയം തന്നെ പാറുവിനെക്കുറിച്ചു അമ്മ എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു
അവൾ എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്തുകൊണ്ടിരിക്കും. ഒരണ്ണം കിട്ടിയില്ല ,അതിന് പകരം അനിയൻ വാവയുടെ ഒരു പാന്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു. എന്നായിരുന്നു അമ്മ ഗംഗ എഫ്‌ബിയിൽ കുറിച്ചിരിക്കുന്നത്. ഇനി പാറുക്കുട്ടിയുടെ പുത്തൻ നമ്പരുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.