Social Media
പതിനാറു വര്‍ഷങ്ങളൾക്ക് ശേഷം ഇതാദ്യം; സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ
പതിനാറു വര്‍ഷങ്ങളൾക്ക് ശേഷം ഇതാദ്യം; സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ
ഭാര്യ ദിവ്യയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. അവതാരം എന്ന തമിഴ് ചിത്രത്തിലെ തെന്‍ട്രന്‍ വന്ത് തീണ്ടും പോത് എന്ന ഗാനമാണ് ദിവ്യ പാടിയത്
പതിനാറ് വര്‍ഷം അവള്‍ക്കൊപ്പം ഉണ്ടായിരുന്നിട്ടും ആദ്യമായാണ് പാടുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്യാന്‍ അനുവദിച്ചതെന്നും വിനീത് പറയുന്നു.
”അവള്‍ക്കൊപ്പം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്നത് വീഡിയോ റെക്കോഡ് ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്” എന്ന ക്യാപ്ഷനോടെയാണ് ദിവ്യ പാടുന്നത് വിനീത് പങ്കുവെച്ചിരിക്കുന്നത്. ദിവ്യയെ അതിനു സമ്മതിപ്പിക്കാന്‍ തന്നെ സഹായിച്ച സുഹൃത്തുക്കള്‍ക്കും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വിനീത് നന്ദി അറിയിച്ചിട്ടുണ്ട്.
2012 ഒക്ടോബര്‍ 8-നാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. 2017-ല്‍ ഇവര്‍ക്ക് മകന്‍ ജനിച്ചു. വിഹാന്‍ എന്നാണ് മകന്റെ പേര്. 2019-ല്‍ ഒരു മകളും ജനിച്ചു. ഷനായ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്.