Malayalam
ബിഗ്‌ബോസിലെ പേർളിയുമായുള്ള വഴക്കും കല്യാണത്തിന് വരാത്തതും ;കാരണം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ് !!!
ബിഗ്‌ബോസിലെ പേർളിയുമായുള്ള വഴക്കും കല്യാണത്തിന് വരാത്തതും ;കാരണം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ് !!!
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ പേർളിയുടെയും ശ്രീനിഷിന്റെയും വിവാഹം കഴിഞ്ഞു.ബിഗ്‌ബോസിലുണ്ടായിരുന്ന കുറച്ച് താരങ്ങളെ വിവാഹത്തിന് എത്തിയുള്ളു. കല്യാണത്തിന് വരാത്തത് വിളിക്കാത്തത് കൊണ്ടാണെന്നാണ് ദിയ സന പറഞ്ഞത്. ഇപ്പോഴിതാ കല്യാണത്തിന് വരാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.
പുതുദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസില്‍ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്. ബിഗ്ബോസില്‍ പേളി മാണിയും രഞ്ജിനിയും തമ്മിലുണ്ടായ വഴക്ക് നേരത്തെ എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും എല്ലാം മറന്ന് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് രഞ്ജിനി.
“പേര്‍ളിക്കും ശ്രീനിഷിനും അഭിനന്ദനങ്ങള്‍. ജീവിതകാലം മുഴുവന്‍ സന്തോഷവും സ്നേഹവുമുണ്ടാകട്ടെ. പേളിയുടെ പിതാവ് മാണി പോള്‍ അങ്കിള്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസത്തില്‍ എത്താന്‍ കഴിയാഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു. പേളിക്കും ശ്രീനിഷിനും ആശംസകള്‍ അറിയിക്കുന്നു”വെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
ബിഗ്ബോസില്‍ രഞ്ജിനിയും പേളിയും പലപ്പോഴും വഴക്കിട്ടിരുന്നു. പുറത്തു വന്നതിന് ശേഷം പേളി യഥാര്‍ത്ഥത്തില്‍ ആരാണെന്ന് തനിക്കറിയില്ലെന്നും പേളിയുടെ സ്വഭാവം എന്താണെന്ന് മനസ്സിലായിട്ടില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി നേരത്തെ രഞ്ജിനി രംഗത്തെത്തിയിരുന്നു. ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്നിട്ടും പേളിയുടെ വിവാഹത്തിന് രഞ്ജിനി എത്താതിരുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു.
ഇവര്‍ക്കൊപ്പം ബിഗ്‌ബോസ് സീസണ്‍ ഒന്ന് വിജയി ആയിരുന്ന സാബുമോന്‍, അരിസ്‌റ്റോ സുരേഷ്, ഹിമ ശങ്കര്‍, ഷിയാസ് എന്നിവരും എത്തിയിരുന്നു.
ranjini haridas facebook post about pearly wedding