Connect with us

സ്വത്തുക്കള്‍ വിറ്റാണ് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിച്ചത്, പക്ഷേ സിനിമ പൊട്ടി!, ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല; തുറന്ന് പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ

Movies

സ്വത്തുക്കള്‍ വിറ്റാണ് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിച്ചത്, പക്ഷേ സിനിമ പൊട്ടി!, ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല; തുറന്ന് പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ

സ്വത്തുക്കള്‍ വിറ്റാണ് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിച്ചത്, പക്ഷേ സിനിമ പൊട്ടി!, ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല; തുറന്ന് പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ

തന്റെ ആദ്യ സംവിധാന സംരംഭം തകര്‍ന്നതോടെ തനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ രണ്‍ദീപ് ഹൂഡ. തന്റെ പിതാവിന്റെ സ്വത്തുക്കള്‍ വിറ്റാണ് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിച്ചത് എന്നാണ് രണ്‍ദീപ് ഹൂഡ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമയുടെ നിര്‍മ്മാണത്തിനിടെ നേരിട്ട സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് താരം സംസാരിച്ചു. ബദാം വെണ്ണയും ഒരു നുള്ള് വെളിച്ചെണ്ണയും കുറച്ച് പരിപ്പും മാത്രം കഴിച്ചാണ് താന്‍ ശരീര ഭാരം കുറച്ചതെന്നും ചിത്രത്തില്‍ സവര്‍ക്കറായി എത്തിയ രണ്‍ദീപ് ഹൂഡ പറഞ്ഞത്.

‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിക്കുന്നതിന്റെ വെല്ലുവിളികള്‍ രണ്‍വീര്‍ അള്ളാബാദിയുടെ പോഡ്കാസ്റ്റിലാണ് രണ്‍ദീപ് ഹൂഡ തുറന്നുപറഞ്ഞത് ‘കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് ഈ ചിത്രം റിലീസ് ചെയ്യാനാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചത്. തുടര്‍ന്ന്, ജനുവരി 26 ന് റിലീസ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്റെ എല്ലാ ശ്രമങ്ങളും നടത്തി. അതിലേക്ക് പക്ഷേ അത് നടന്നില്ല.

സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ക്ക് ഒരു സിനിമ ചെയ്യണമെന്നേയുള്ളു. ഞാന്‍ ഒരു സംവിധായകന്റെ കപ്പാസിറ്റിയില്‍ വന്നപ്പോള്‍ ഇനിക്ക് ആ നിലവാരം മതിയാകുമായിരുന്നില്ല. അതിനാല്‍, സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു.

പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്റെ അച്ഛന്‍ എനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ഈ സിനിമയ്ക്കായി ഞാന്‍ അതെല്ലാം വിറ്റു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് ഞാന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല’എന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.

അതേ സമയം ചിത്രത്തിന് വേണ്ടി ഭാരം കുറച്ചതിനെക്കുറിച്ചും രണ്‍ദീപ് ഹൂഡ സംസാരിച്ചു. ‘ഈ സിനിമ നീണ്ടു പോയതിനാല്‍ ഞാന്‍ വളരെക്കാലം ഭാരം കുറച്ചു തന്നെ ജീവിക്കേണ്ടിവന്നു. 60 കിലോഗ്രാം ആയിരുന്നു ചില സമയത്ത് ഭാരം. ചില സമയത്ത് വെള്ളവും കട്ടന്‍ കാപ്പിയും ഗ്രീന്‍ ടീയും മാത്രമേ കഴിച്ചുള്ളൂ’ എന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.

മാര്‍ച്ച് 22നാണ് രണ്‍ദീപ് ഹൂഡയുടെ ചിത്രം റിലീസായത്. രണ്‍ദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് വീര്‍ സവര്‍ക്കറിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളില്‍ റിലീസ് ചെയ്യും.അതേസമയം, സിനിമ ഒരിക്കലും പ്രൊപ്പഗണ്ട അല്ലെന്ന് മുന്‍പ് രണ്‍ദീപ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സവര്‍ക്കര്‍ക്ക് എതിരെ നിലനില്‍ക്കുന്ന പല പ്രചാരണങ്ങളെയും തകര്‍ക്കുന്നതാകും ചിത്രമെന്നും രണ്‍ദിപ് ഹൂദ പറഞ്ഞിരുന്നു.

More in Movies

Trending

Recent

To Top