Connect with us

ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു…. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും, ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും; വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്!!

News

ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു…. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും, ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും; വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്!!

ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു…. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും, ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും; വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്!!

തമിഴ് സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകളുടെ മരണ വാര്‍ത്ത. വിജയ് ആന്‍റണിക്കും ഭാര്യ ഫാത്തിമയ്ക്കും രണ്ട് പെണ്‍മക്കളാണ്. മീരയും, ലോറയും. ഇതില്‍ മൂത്തമകള്‍ 16 കാരി മീരയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ മീരയുടെ കത്ത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുകയാണ്.

ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും.., തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മീരയുടെ ആത്മഹത്യാക്കുറിപ്പിലെ ആദ്യ വരികളാണിത്.

പുലര്‍ച്ചെയാണ് ചെന്നൈ അള്‍വാര്‍പേട്ടിലെ വീട്ടില്‍ വിജയ് ആന്‍റണിയുടെ മകള്‍ മീരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മീരയെ ആദ്യം കണ്ടത് വീട്ടുജോലിക്കാരി ആയിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊലീസിന്‍റെ തെരച്ചിലിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന എഴുത്ത് കണ്ടെടുത്തത്.

ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. എന്‍റെ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ ഞാന്‍ മിസ് ചെയ്യും. ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും, ഇങ്ങനെ പോകുന്ന വരികളിലൂടെ ഏറെ വൈകാരികതയോടെ എഴുതിയിരിക്കുന്ന കത്താണ് ഇതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന പശ്ചാത്തലം പരിഗണിച്ച് ഈ കത്ത് ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് എഴുതിയതാണോ അതോ നേരത്തേതന്നെ എഴുതിയിരുന്നതാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു 16 വയസുകാരിയായ മീര. മകളുടെ മരണത്തിന്‍റെ ഞെട്ടലിലായ വിജയ് ആന്‍റണി, ഭാര്യ ഫാത്തിമ എന്നിവരുടെ മൊഴി ഒഴികെ വീട്ടിലുണ്ടായിരുന്നവരുടെയും അടുത്തവരുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്. മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി ആയിരുന്നു. സെപ്തംബർ 20 നാണ് മീരയുടെ അന്ത്യകർമ്മങ്ങൾ ചെന്നൈയിലെ കിൽപ്പോക്ക് സെമിത്തേരിയിൽ നടന്നത്.

Continue Reading
You may also like...

More in News

Trending