Connect with us

സാമന്തയുടെ കരിയര്‍ തീര്‍ന്നു, ഇപ്പോള്‍ സെന്റിമെന്റല്‍ ഡ്രാമ കളിക്കുന്നു; സാമന്തയ്‌ക്കെതിരെ നിര്‍മാതാവ്

News

സാമന്തയുടെ കരിയര്‍ തീര്‍ന്നു, ഇപ്പോള്‍ സെന്റിമെന്റല്‍ ഡ്രാമ കളിക്കുന്നു; സാമന്തയ്‌ക്കെതിരെ നിര്‍മാതാവ്

സാമന്തയുടെ കരിയര്‍ തീര്‍ന്നു, ഇപ്പോള്‍ സെന്റിമെന്റല്‍ ഡ്രാമ കളിക്കുന്നു; സാമന്തയ്‌ക്കെതിരെ നിര്‍മാതാവ്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. ഇപ്പോള്‍ ശാകുന്തളം എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്താനുള്ളത്. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് താരം. കേരളത്തിനും നായകന്‍ ദേവ് മോഹനൊപ്പം സാമന്ത പ്രമോഷനെത്തിയിരുന്നു. ഇപ്പോഴിത സാമന്തയെ കുറിച്ച് നിര്‍മാതാവ് ത്രിപുരനേനി ചിട്ടിബാബു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

സാമന്തയുടെ കരിയര്‍ തീര്‍ന്നുവെന്നും അതുകൊണ്ടാണ് ഇപ്പോള്‍ സെന്റിമെന്റല്‍ ഡ്രാമ കളിക്കുന്നത് എന്നുമാണ് നിര്‍മാതാവ് അടുത്തിടെ പറഞ്ഞത്. നിര്‍മാതാവിന്റെ അഭിമുഖം വലിയ രീതിയില്‍ വൈറലാണ്. ശാകുന്തളം സിനിമയുടെ കാര്യം വരുമ്പോള്‍ ശകുന്തളയുടെ വേഷത്തില്‍ സാമന്ത എത്രമാത്രം യോജിക്കുന്നുണ്ട് എന്നാണ് അവതാരക നിര്‍മാതാവിനോട് ചോദിച്ചത്. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു.

‘ശകുന്തളയാണ് ഏറ്റവും അത്ഭുതകരമായ സൗന്ദര്യ ചിഹ്നം. സാമന്ത ഇപ്പോള്‍ അത്രയും മനോഹരമായ ഒരു അടയാളമാണോ. ആരോഗ്യം, മുഖം എല്ലാം സാമന്തയ്ക്ക് നഷ്ടമായി പോയി. ഓരോ സിനിമയും സെന്റിമെന്റ് ഡ്രാമകള്‍ സൃഷ്ടിക്കാന്‍ അവര്‍ ഉപയോഗിക്കുന്നു. സാമന്തയുടെ കരിയര്‍ അവസാനിച്ചു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ എന്തെങ്കിലും വേഷങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കണം.

കരിയര്‍ അവസാനിച്ചു. അതുകൊണ്ടാണ് സെന്റിമെന്റല്‍ ഡ്രാമ കളിക്കുന്നത്. കിടക്കയില്‍ നിന്ന് ഡബ്ബ് ചെയ്യുന്ന പോലെയാണ് അടുത്തിടെ പുറത്തിറങ്ങിയ അവരുടെ സിനിമകള്‍. ഇക്കാര്യങ്ങളെല്ലാം പരസ്യമാക്കുകയാണ്. നല്ല പനി പിടിച്ച് പല നല്ല കലാകാരന്മാരും ഷൂട്ടിങ്ങില്‍ പങ്കെടുത്ത കാലങ്ങളുണ്ട്. എന്നാല്‍ അവരാരും അവരെക്കുറിച്ച് ഒന്നും പറഞ്ഞില്ല. സാമന്ത സെന്റിമെന്റ്‌സ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.

ആരും സാമന്തയെ നായികയായി എടുക്കുന്നില്ല. ആ മുഖം കൊണ്ട് ശാകുന്തളം എങ്ങനെ ചെയ്തു. ക്യാമറാമാന് എന്തെങ്കിലും ഗിമ്മിക്കുകള്‍ ചെയ്യേണ്ടി വന്ന് കാണും. മുന്‍നിര നായിക റേഞ്ചില്‍ നിന്ന് വീണുപോയി സാമന്ത. അതുകൊണ്ടാണ് പുഷ്പയിലെ ഐറ്റം സോങില്‍ അഭിനയിച്ചത്. കാണേണ്ടിയിരുന്ന താരപദവിയെല്ലാം അവള്‍ കണ്ടുകഴിഞ്ഞു. ആളുകള്‍ സിനിമ കാണുന്നത് സെന്റിമെന്റ്‌സിന് വേണ്ടിയല്ല. നല്ല ഉള്ളടക്കം ഉണ്ടെങ്കില്‍ മാത്രമെ ആളുകള്‍ അത് കാണൂ’ എന്നും നിര്‍മാതാവ് ത്രിപുരനേനി ചിട്ടിബാബു പറഞ്ഞു.

കാളിദാസന്റെ അഭിജഞാന ശാകുന്തളം ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് നായകനായി അഭിനയിച്ച ദേവ് മോഹന്‍. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ശാകുന്തളം ത്രീഡിയിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതാണ് സിനിമ.

More in News

Trending

Recent

To Top