Actress
സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ ഭര്‍ത്താവ് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താറില്ല; പ്രിയാമണി
സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ ഭര്‍ത്താവ് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താറില്ല; പ്രിയാമണി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തില്‍ നിന്നും കുറച്ച് കാലം വിട്ട് നിന്ന താരം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ നേര് എന്ന ചിത്രതിലൂടെയാണ് താരം തിരിച്ചെത്തിയത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിലേയ്ക്ക് എത്തുന്നത്.
അതേസമയം ഈ സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ പറ്റി മനസ് തുറക്കുകയാണ് നടിയിപ്പോള്‍. വിവാഹം കഴിഞ്ഞതിന് ശേഷം അഭിനയിക്കാന്‍ വരുമ്പോള്‍ നടിമാര്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി മുന്‍പ് പല നടിമാരും പറഞ്ഞിട്ടുണ്ട് അങ്ങനൊരു അനുഭവത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ഭാരതിരാജ സംവിധാനം ചെയ്ത എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രം പരാജയപ്പെട്ടെങ്കിലും പ്രിയാമണിക്ക് പ്രശസ്തിയും പേരും കിട്ടി. കരിയറിന്റെ തുടക്കത്തില്‍ ഭാരതിരാജ, ബാലുമകേന്ദ്ര എന്നീ രണ്ട് മഹാരഥന്മാരുടെ സംവിധാനത്തിലെത്തിയ സിനിമകളിലൂടെ പ്രിയാമണി സിനിമാലോകത്ത് ഏറെ ശ്രദ്ധ നേടി. അതിനു ശേഷം മലയാളത്തിലും അഭിനയിച്ചിരുന്നു.
സത്യം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നടി അഭിനയിച്ചത്. തമിഴിലെ പരുത്തിവീരന്‍ എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും പ്രിയാമണിയെ തേടി എത്തിയിരുന്നു. അങ്ങനെ അംഗീകാരങ്ങളിലൂടെ കരിയറില്‍ വലിയ ഉയരങ്ങളിലേക്ക് എത്താനും നടിയ്ക്ക് സാധിച്ചു. ഇടയ്ക്ക് നടി വിവാഹിതയായതാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേടി കൊടുത്തത്.
2017 ലാണ് ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയെ നടി വിവാഹം കഴിക്കുന്നത്. വിവാഹശേഷം കുറച്ചുകാലം അഭിനയത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും അതിനുശേഷം തുടര്‍ച്ചയായി അഭിനയിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ ജവാന്‍ എന്ന ചിത്രത്തിലും ഏറ്റവുമൊടുവില്‍ നേര് എന്ന സിനിമയിലൂടെ അഭിഭാഷകയുടെ വേഷം ചെയ്ത് വീണ്ടും ശ്രദ്ധിക്കപ്പെടാനും പ്രിയാമണിയ്ക്ക് സാധിച്ചു.
ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ചും വിവാഹശേഷം അഭിനയിക്കുന്നതിനെ പറ്റിയും പ്രിയാമണി പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ‘നേരത്തെ നടിമാര്‍ വിവാഹിതരായാല്‍ ആരാധകര്‍ കുറയും, വിവാഹിതയായ നടിക്ക് നായികയായി അഭിനയിക്കാന്‍ യോഗ്യതയില്ലായിരുന്നു. മാത്രമല്ല വിവാഹിതരായ നടിമാര്‍ സഹോദരി വേഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നൊരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.
ഇപ്പോള്‍ വിവാഹിതരായ നടിമാരും പഴയതുപോലെയല്ല. എന്റെ ഭര്‍ത്താവ് കാരണമാണ് എനിക്ക് ഇപ്പോഴും നടിയാകാന്‍ കഴിയുന്നത്. എനിക്ക് വരുന്ന സിനിമാ അവസരങ്ങളെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ ഭര്‍ത്താവ് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താറില്ല എന്നത് സത്യമാണെന്നും’, എന്നും പ്രിയാമണി വ്യക്തമാക്കുന്നു. സിനിമയ്ക്ക് പുറമേ പ്രിയാമണി ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്. മുന്‍പ് മലയാളത്തിലെ ടെലിവിഷന്‍ റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായിട്ടും നടി എത്തിയിരുന്നു. ഇതിലൂടെ വലിയ ആരാധക പിന്‍ബലമാണ് നടിയ്ക്ക് ലഭിച്ചിരുന്നത്.
കരിയറില്‍ പലപ്പോഴും വിവാദങ്ങളിലും പ്രിയാമണി അകപ്പെട്ടിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരു പ്രമുഖ വ്യക്തിയുടെ മുഖത്തടിച്ചു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. ഇതേക്കുറിച്ച് ഒരിക്കല്‍ പ്രിയാമണി തുറന്ന് സംസാരിച്ചിട്ടുണ്ട്. പുറത്ത് വന്നത് പോലെ അത്ര വലിയ പ്രശ്‌നമൊന്നുമായില്ല. ആ പാര്‍ട്ടിക്കിടെ എന്റെ ഫോണ്‍ ആരോ അടിച്ചുമാറ്റി വെച്ചു. ഒരു പ്രാങ്കിന് വേണ്ടിയായിരുന്നു.
എന്റെ ഫോണ്‍ കാണുന്നില്ലെന്ന് ഞാന്‍ പറയുന്നുണ്ട്. എന്റെ ചേട്ടന്റെ ഫോണായിരുന്നു അത്. ഹോട്ടലിരിക്കുന്ന സ്റ്റാഫിനോട് ഫോണ്‍ കളഞ്ഞ് പോയി, ഒന്ന് തിരയാന്‍ പറ്റുമോ എന്ന് ചോദിച്ചു. എല്ലാവരും തിരഞ്ഞു. അവസാനം ആ വ്യക്തി ഫോണ്‍ എന്റെ കൈയിലുണ്ടെന്ന് പറഞ്ഞു. എന്താണിത്, പറഞ്ഞ് കൂടെ, എന്റെ ഫോണല്ല, ചേട്ടന്റെ ഫോണാണ്. ഇത് ശരിയായില്ല എന്ന് പറഞ്ഞു. ഞാന്‍ കുറച്ച് ദേഷ്യത്തോടെയാണ് പറഞ്ഞത്. പക്ഷെ താന്‍ അടിച്ചിട്ടില്ലെന്നും അങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളല്ല താനെന്നും പ്രിയാമണി വ്യക്തമാക്കി.
