Connect with us

ഒരു സര്‍പ്രൈസ് ഉണ്ട്, പുതിയ വീഡിയോയുമായി എസിബത്ത്; കമന്റുകളുമായി ആരാധകര്‍

Malayalam

ഒരു സര്‍പ്രൈസ് ഉണ്ട്, പുതിയ വീഡിയോയുമായി എസിബത്ത്; കമന്റുകളുമായി ആരാധകര്‍

ഒരു സര്‍പ്രൈസ് ഉണ്ട്, പുതിയ വീഡിയോയുമായി എസിബത്ത്; കമന്റുകളുമായി ആരാധകര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ബാലയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും. ഡോക്ടറായ എലിസബത്തും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് എലിസബത്തും രംഗത്തെത്താറുണ്ട്. ബാല അടുത്തിടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നപ്പോള്‍ ബാലയുടെ സുഖവിവരങ്ങളെല്ലാം എലിസബത്തായിരുന്നു ആരാധകരെ അറിയിച്ചിരുന്നത്.

മാര്‍ച്ച് മാസത്തിലായിരുന്നു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാല കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ ആരോഗ്യം വീണ്ടെടുത്ത ബാലയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി എലിസബത്ത് ഒപ്പം തന്നെ ഉണ്ടായിരുന്നു. എലിസബത്തിന്റെ വീഡിയോസില്‍ എല്ലാം അടുത്തിടെയായി ബാലയും സജീവമായിരുന്നു. ഇരുവരും തമ്മിലുള്ള സ്‌നേഹനിമിഷങ്ങള്‍ക്ക് നിറഞ്ഞ കൈയടിയും ലഭിച്ചു.

ഓരോ ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഡെയ്‌ലി വ്‌ലോഗ്‌സും എലിസബത്ത് പ്രേക്ഷകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഒരു സര്‍്രൈപസ് കൂടിയുണ്ട് എന്നുപറഞ്ഞുകൊണ്ട് എലിസബത്ത് വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എലിസബത്ത് തന്റെ ചെറിയ സന്തോഷം നിറഞ്ഞ സര്‍്രൈപസ് അവതരിപ്പിച്ചിരിക്കുന്നത്.

എലിസബത്ത് ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ എത്തിയിരിക്കുകയാണ്. കുറച്ചു നാള്‍ മുന്‍പ് തോളൊപ്പം മുറിച്ച് അലസമായി കിടന്ന തലമുടിയില്‍ ചെറിയ ചില പണികളാണ് ചെയ്യുന്നതെന്ന് വീഡിയോ പങ്കിട്ട് എലിസബത്ത് പറയുന്നു. ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എലിസബത്ത് ബാലയുമായുള്ള വിവാഹശേഷമാണ് യൂട്യുബില്‍ സജീവമായത്.

അടുത്തിടെ, താന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം സ്വന്തം വീട്ടിലാണെന്ന് എലിസബത്ത് പറയുകയുണ്ടായി. പള്ളിപെരുന്നാളിനും, എലിസബത്തിന്റെ പിറന്നാളിനും എല്ലാം വീഡിയോയും പങ്കിട്ടു. എന്നാല്‍ അവിടെ ഒന്നും ബാല ഉണ്ടായിരുന്നില്ല. അതോടെ ബാലയെ തേടുകയായിരുന്നു ആരാധകര്‍. എന്നാല്‍ എലിസബത്ത് മറുപടിയൊന്നും നല്‍കുകയും ചെയ്തില്ല.

എലിസത്തിന്റെ വാക്കുകളില്‍ നിന്നും എന്തോ അഗാധമായ സങ്കടം ഉണ്ടെന്ന് ആരാധകര്‍ക്ക് ഏതാണ്ട് ബോധ്യമായി. അതോടെ ബാലയുടെ സോഷ്യല്‍ മീഡിയ വാളില്‍ അഭ്യര്‍ത്ഥന നടത്തുകയാണ് ഇപ്പോള്‍ ആരാധകര്‍. ബാല നിങ്ങളുടെ ഭാര്യ എലിസബത്ത് ഒരു മികച്ച സ്ത്രീയാണ്. നിങ്ങള്‍ എപ്പോഴും അവളെ സ്‌നേഹിക്കുകയും, കേള്‍ക്കാനുള്ള മനസ്സ് കാണിക്കുകയും വേണം എന്നാണ് ഒരു ആരാധിക കുറിച്ചത്.

എലിസബത്തിനെ പോലെ ഒരു സ്ത്രീയെ ഈ ലോകത്ത് നിങ്ങള്‍ക്ക് ഇനി ലഭിക്കില്ല. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? പ്ലീസ് ഒരുമിച്ച് ഇരുന്നു പ്രശ്‌നങ്ങള്‍ പറഞ്ഞു പരിഹരിക്കൂ. ജീവിതം വളരെ ചെറുതാണ്. പ്രിയ ബാലാ താങ്കള്‍ക്ക് കാര്യം മനസ്സിലായെന്ന് കരുതുന്നു എന്നാണ് ഒരു ആരാധിക ബാലയോടായി പറയുന്നത്. ഇതിനോടൊന്നും ബാല പ്രതികരിച്ചിട്ടില്ല.

2021 മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് ബാലയും ഡോക്ടറായ എലിസബത്തും തമ്മില്‍ വിവാഹിതരാവുന്നത്. രഹസ്യമായിട്ടാണ് താരവിവാഹം നടക്കുന്നതും. ഇക്കാര്യം പുറംലോകത്ത് നിന്ന് താരങ്ങള്‍ മറച്ച് വെക്കുകയായിരുന്നു. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ബാല എലിസബത്തുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്. 2021 സെപ്റ്റംബറില്‍ താരങ്ങള്‍ നിയമപരമായി വിവാഹിതരായി. പിന്നാലെ പലതരം വിവാദങ്ങളും പ്രശ്‌നങ്ങളുമാണ് ബാലയുടെ ജീവിതത്തിലുണ്ടായത്. അതിനെയെല്ലാം താരം മറികടന്നപ്പോഴാണ് അസുഖം വരുന്നതും.

ഈ അടുത്തായി പുറത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാലയ്‌ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു. ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ.

More in Malayalam

Trending

Recent

To Top