Malayalam
ചിലപ്പോഴൊക്ക ചില കാര്യങ്ങള്‍ വെറുതെ വിടുന്നതാണ് നല്ലത്; വീണ്ടും വൈറലായി ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയുടെ വാക്കുകള്‍
ചിലപ്പോഴൊക്ക ചില കാര്യങ്ങള്‍ വെറുതെ വിടുന്നതാണ് നല്ലത്; വീണ്ടും വൈറലായി ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയുടെ വാക്കുകള്‍
സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോള്‍ മുതല്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. ഇവര്‍ പിന്നീട് വിവാഹിതരായെന്നും പറയുന്നുണ്ട്. താരങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ പക്ഷേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ഗോപി സുന്ദറിന് നേരെ വിമര്‍ശനങ്ങള്‍ വരുന്നതും. ചില കമന്റകള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടികള്‍ ഗോപി സുന്ദര്‍ നല്‍കാറുമുണ്ട്. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.
അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്. എന്നാല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞുവെന്നും ഗോപി സുന്ദര്‍ മറ്റൊരു പ്രണയത്തിലാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.
ഗായിക പ്രിയ നായര്‍ എന്ന മയോനക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയ നായര്‍ സോഷ്യല്‍മീഡയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. നേരത്തെ ഗായിക അമൃത സുരേഷുമായി ഒന്നിക്കാന്‍ പോകുകയാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം പ്രിയ കുറിച്ച കുറിപ്പാണ് വീണ്ടും ശ്രദ്ധനേടുന്നത്.
‘ഞാന്‍ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും വരുത്തില്ല എന്ന കാര്യം ഞാന്‍ പതിയെ പഠിക്കുകയാണ്. അതുകൊണ്ടൊന്നും ആളുകള്‍ എന്നെ പെട്ടെന്ന് സ്‌നേഹിക്കാനോ ബഹുമാനിക്കാനോ പോകുന്നില്ല, അത് അവരുടെ മനസ്സുകളെ മായാജാല വിദ്യ പോലെ മാറ്റാനും പോകുന്നില്ല. ചിലപ്പോഴൊക്ക ചില കാര്യങ്ങള്‍ വെറുതെ വിടുന്നതാണ് നല്ലത്. ആളുകള്‍ അങ്ങനെ പോകട്ടെ, അടച്ചുപൂട്ടിയിടാനായി ശ്രമിക്കാനോ വിശദീകരണങ്ങള്‍ ചോദിക്കാനോ ഉത്തരങ്ങള്‍ക്കായി പിറകേ നടക്കുകയോ നമ്മളുടെ അവസ്ഥ അവര്‍ മനസിലാക്കുമെന്ന് ശാഠ്യം പിടിക്കുകയോ ചെയ്യേണ്ടതില്ല.
നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാത പകരം നിങ്ങളുടെ ഉള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കായി ശ്രദ്ധിക്കുമ്പോഴാണ് ജീവിതം നന്നായി ജീവിക്കാന്‍ കഴിയുക എന്ന വസ്തുത ഞാന്‍ പതിയെ പഠിക്കുകയാണ്. നിങ്ങളും നിങ്ങളുടെ ആന്തരിക സമാധാനത്തിനായി വേണം ഓരോ കാര്യങ്ങള്‍ ചെയ്യാന്‍’ എന്നാണ് പ്രിയ പറഞ്ഞിരുന്നത്. 2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ലിവിങ് റിലേഷനും ആരംഭിക്കുന്നതും.
എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. 2022ല്‍ ആണ് അമൃതയുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ അറിയിച്ചത്.
പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് വിവരം. പിന്നീട് പല സ്‌റ്റേജ് ഷോകളിലും ആല്‍ബങ്ങളിലും ഇരുവരും പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ആണ് ഗോപിയും അമൃതയും തമ്മില്‍ പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇരുവരും പരസ്പരം ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു. നിലവില്‍ അമൃത കാശി അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രയിലാണ്.
കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീര്‍ത്ഥാടനത്തില്‍ ആണോ ആത്മീയ യാത്രയില്‍ ആണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അമൃത തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ യാത്രകളുടെ ലക്ഷ്യത്തെ കുറിച്ചാണ് അമൃത സുരേഷ് പറയുന്നത്. ‘ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തര്‍ യാത്രകയെ ചേര്‍ത്തു പിടിക്കാനും കുറച്ച് സമയം എടുക്കും.
എന്റെ യാത്രകള്‍ ഇതില്‍ വളരെ പ്രധാനമാണ്. ഇതെനിക്ക് വളര്‍ച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓര്‍ക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങള്‍ നിറഞ്ഞതാണ്. ഞാന്‍ അത് ആസ്വദിക്കുക്കുക ആണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍’, എന്നാണ് അമൃത കുറിച്ചത്.