Connect with us

ട്രോൾ ചെയ്യപ്പെടാൻ പ്രിഥ്വിരാജിൻ്റെ മുംബൈ പോലീസും; പുത്തൻ നായകന്മാർ ഇവർ ?

serial story review

ട്രോൾ ചെയ്യപ്പെടാൻ പ്രിഥ്വിരാജിൻ്റെ മുംബൈ പോലീസും; പുത്തൻ നായകന്മാർ ഇവർ ?

ട്രോൾ ചെയ്യപ്പെടാൻ പ്രിഥ്വിരാജിൻ്റെ മുംബൈ പോലീസും; പുത്തൻ നായകന്മാർ ഇവർ ?

ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മുംബൈ പോലീസ്’. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുന്നു എന്നത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

സുധീര്‍ ബാബു നായകനാകുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ‘ഹണ്ട്’ എന്നാണ് സിനിമയുടെ പേര്. മഹേഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീകാന്ത്, ഭരത് എന്നിവരാണ് റഹ്മാന്‍ ജയസൂരൃ എന്നിവരുടെ റോളില്‍ എത്തുക.

മുംബൈ പോലീസില്‍ നിന്നും വ്യത്യസ്തമായി ആക്ഷന് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.

Read More;
read more;

മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’നു ശേഷം തെലുങ്കിലേക്ക് റിമേക്ക് ചെയ്യുന്ന മറ്റൊരു മലയാള ചിത്രമാണ് ഹണ്ട്. പ്രിഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘മുംബൈ പോലീസ്’ ഹിറ്റായിരുന്നു.

അതേസമയം, മലയാളം സിനിമകൾ തെലിങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോൾ മലയാളം ട്രോളുകളുടെ ചാകരയാണ്. ‘മുംബൈ പോലീസ്’ സിനിമ റീമേക്ക് ചെയ്യുമ്പോഴും നേരിടാൻ പോകുന്ന വെല്ലുവിളി ഇതുതന്നെയാകും. അതുകൊണ്ട് തന്നെ ആരൊക്കെയാണ് സിനിമയിൽ അഭിനയിക്കാൻ എത്തുക എന്നാണ് മലയാളികളും കാണാൻ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുമ്പ് റിലീസ് ചെയ്തിരുന്നു. ഹണ്ടിന്റെ ടീസർ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ നടൻ സുധീർ ബാബുവിന്റെ ഭാര്യ മാതാവായ ഇന്ദിര ദേവി അന്തരിച്ചതിനേ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു.

https://youtu.be/icSBcnziXt4

about thoovalsparsham

More in serial story review

Trending

Recent

To Top