Connect with us

ഹെല്‍മെറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വളിയില്‍ പിടിച്ച് ആരെയും രക്ഷിക്കരുത്..നമ്മള്‍ ഉപയോഗിക്കുന്ന അതേ ഊര്‍ജ്ജത്തില്‍ ആ ഹെല്‍മെറ്റ് നമ്മളെ തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്; കുറിപ്പുമായി ഹരീഷ് പേരടി

Malayalam

നവകേരള സദസിനായി നടത്തിയ യാത്രയ്ക്കിടയില്‍ ബസിനു നേരെ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ് ഐ നടത്തിയ അതിക്രമത്തെ ന്യായികരിച്ച മുഖ്യമന്ത്രിക്ക് നേരെ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി.

നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂ ചട്ടിയുടെ വക്ക് പിടിച്ച് പൊന്തിക്കരുത് അത് രക്ഷാപ്രവര്‍ത്തകരുടെ കാലില്‍ വിണ് അപകടത്തിന് ഇടയാക്കുമെന്നു ഹരീഷ് സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു.

കുറിപ്പ് പൂര്‍ണ്ണ രൂപം,

പൂ ചട്ടികള്‍ കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂ ചട്ടിയുടെ വക്ക് പിടിച്ച് പൊന്തിക്കരുത് അത് രക്ഷാപ്രവര്‍ത്തകരുടെ കാലില്‍ വിണ് അപകടത്തിന് ഇടയാക്കും…ഈ മണ്ണില്‍ വളരുന്ന പൂ ചട്ടിയിലെ പൂക്കള്‍ ഒരു ദിവസം കൊണ്ട് കൊഴിഞ്ഞ് വിഴുമെങ്കിലും അതിലെ മുള്ളുകള്‍ക്ക് നല്ല മൂര്‍ച്ചയാണ് അവ അപകടകാരികളാണ്…

ഉപയോഗിക്കുമ്പോള്‍ മേല്‍ പറ്റാതെ ശ്രദ്ധിക്കണം..അതുപോലെ ഹെല്‍മെറ്റ് കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ താടിയില്‍ ചുറ്റുന്ന ഇലാസ്റ്റിക്ക് വളിയില്‍ പിടിച്ച് ആരെയും രക്ഷിക്കരുത്..നമ്മള്‍ ഉപയോഗിക്കുന്ന അതേ ഊര്‍ജ്ജത്തില്‍ ആ ഹെല്‍മെറ്റ് നമ്മളെ തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. Every action has an equal and opposite reaction. …രക്ഷാപ്രവർത്തനത്തിന് ആശംസകൾ..

Continue Reading
You may also like...

More in Malayalam

Trending

Uncategorized