Actor
സിനിമകളില്‍ മാത്രമല്ല പൊതുപരിപാടികളിലും പ്രഭാസ് വാങ്ങുന്നത് റിക്കോര്‍ഡ് പ്രതിഫലം
സിനിമകളില്‍ മാത്രമല്ല പൊതുപരിപാടികളിലും പ്രഭാസ് വാങ്ങുന്നത് റിക്കോര്‍ഡ് പ്രതിഫലം
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് പ്രഭാസ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് നടന്റെ താരമൂല്യം ഉയര്‍ന്നത്. രണ്ട് ഭാഗങ്ങളിലെത്തിയ ചിത്രത്തിന് ഇന്ത്യക്ക് പുറത്തുനിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.
പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കല്‍ക്കി 2898 എ.ഡി. 150 കോടിയാണ് ചിത്രത്തിലെ നടന്റെ പ്രതിഫലം. ഇപ്പോഴിതാ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് പൊതുപരിപാടികള്‍ക്കായി നടന്‍ ഈടാക്കുന്ന പ്രതിഫലത്തെക്കുറിച്ചാണ്.
സിയാസത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് കോടി രൂപയാണ് നടന്‍ വാങ്ങുന്നത്. സാധാരണ സിനിമ റിലീസുമായി ബന്ധപ്പെട്ട പ്രേമോഷന്‍ പരിപാടികളില്‍ മാത്രമേ പ്രഭാസ് എത്താറുള്ളൂ. അധികം പൊതുവേദികളില്‍ നടന്‍ പ്രത്യക്ഷപ്പെടാറില്ല.
ജൂണ്‍ 27 നാണ് കല്‍ക്കി 2898 എ.ഡി തിയറ്ററുകളിലെത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് കല്‍ക്കി 2898 എ.ഡി. ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.
അശ്വത്ഥാമാ ആയിട്ടാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ദീപിക പദുകോണ്‍, കമല്‍ ഹാസന്‍ എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 600 കോടി ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്.
