Connect with us

കണ്ണന്റെ കൂടെ വരുന്ന പെണ്‍കുട്ടിയ്ക്കും പേരുദോഷം ഉണ്ടാവാന്‍ പാടില്ല. ആ കുട്ടിയെ കുറിച്ചായിരിക്കും എനിക്ക് കൂടുതല്‍ ആശങ്ക ഉണ്ടാവുക; കാളിദാസിന് നല്‍കിയ ഉപദേശത്തെ കുറിച്ച് പാര്‍വതി

Malayalam

കണ്ണന്റെ കൂടെ വരുന്ന പെണ്‍കുട്ടിയ്ക്കും പേരുദോഷം ഉണ്ടാവാന്‍ പാടില്ല. ആ കുട്ടിയെ കുറിച്ചായിരിക്കും എനിക്ക് കൂടുതല്‍ ആശങ്ക ഉണ്ടാവുക; കാളിദാസിന് നല്‍കിയ ഉപദേശത്തെ കുറിച്ച് പാര്‍വതി

കണ്ണന്റെ കൂടെ വരുന്ന പെണ്‍കുട്ടിയ്ക്കും പേരുദോഷം ഉണ്ടാവാന്‍ പാടില്ല. ആ കുട്ടിയെ കുറിച്ചായിരിക്കും എനിക്ക് കൂടുതല്‍ ആശങ്ക ഉണ്ടാവുക; കാളിദാസിന് നല്‍കിയ ഉപദേശത്തെ കുറിച്ച് പാര്‍വതി

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ദമ്പതിമാരാണ് ജയറാമും പാര്‍വതിയും. നായിക നായകന്മാരായി ഒരുമിച്ച് സിനിമയില്‍ അഭിനയിച്ച താരങ്ങള്‍ പിന്നീട് പ്രണയിച്ചു വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് വീട്ടമ്മയായി കഴിയുകയാണ് നടി. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവിയുടെ വിവാഹം വലിയ ആഘോഷമായി നടത്തിയിരിക്കുകയാണ് താരങ്ങള്‍.

തങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു മകളുടെ വിവാഹമെന്നാണ് ദമ്പതിമാര്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ മലയാള സിനിമ ലോകത്തുനിന്ന് പ്രമുഖരായ താരങ്ങള്‍ പങ്കെടുത്ത വലിയ ചടങ്ങിലായിരുന്നു ചക്കിയുടെ വിവാഹം. ഇതിനൊപ്പം പാര്‍വതി മുന്‍പ് മക്കളെ കുറിച്ച് സംസാരിച്ചൊരു വീഡിയോ കൂടി വൈറലാവുകയാണ്. മകന്‍ കാളിദാസിന് നല്‍കിയ ഉപദേശത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ പാര്‍വതി പറഞ്ഞിരുന്നു.

കണ്ണനോട് ഞാന്‍ പറഞ്ഞിട്ടുള്ളത് അവനൊരു സഹോദരിയുണ്ട്. ചക്കി അവിടെയും ഇവിടെയും ബോയ്ഫ്രണ്ട്‌സിനൊപ്പം ഇരിക്കുകയാണെന്ന് ഒരു ചീത്തപ്പേര് ഉണ്ടാവുകയാണെങ്കില്‍ എന്തായിരിക്കും തോന്നുക. അതുപോലെ കണ്ണന്റെ കൂടെ വരുന്ന പെണ്‍കുട്ടിയ്ക്കും പേരുദോഷം ഉണ്ടാവാന്‍ പാടില്ല. ആ കുട്ടിയെ കുറിച്ചായിരിക്കും എനിക്ക് കൂടുതല്‍ ആശങ്ക ഉണ്ടാവുക. അത് ക്ലീയറായി കണ്ണനോട് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നാണ്’ പാര്‍വതി പറയുന്നത്.

നടിയുടെ ഈ വീഡിയോ വൈറലായതോടെ പരിഹാസങ്ങളുമായിട്ടാണ് ചിലര്‍ എത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് പാര്‍വതി തന്റെ മകളെ വിധിക്കുന്നത്? അവള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് തെറ്റാണെന്നാണോ പറയുന്നത്? ഇപ്പോഴും പതിമൂന്നാം നൂറ്റാണ്ടിലാണോ ഇവരെ പോലുള്ളവര്‍ ജീവിക്കുന്നതെന്ന് ചോദിക്കുകയാണ് ഒരു ആരാധിക.

മാത്രമല്ല ഈ പറഞ്ഞ അതേ കണ്ണന്‍ ഇപ്പോള്‍ പ്രണയത്തിലാണല്ലോ. മാത്രമല്ല കല്യാണത്തിന് മുന്‍പ് കണ്ണന്റെ കൂടെ ആ കുട്ടി ദുബായിലടക്കം കറങ്ങി നടക്കുകയല്ലേ? അപ്പോള്‍ അവിടേം ഇവിടേം എന്ന് ഉദേശിച്ചേ ഇതൊക്കെ സ്ഥലം ഏതാണ്? കണ്ണന്‍ എവിടെ പോയാലും ആ കുട്ടി കൂടെ ഉണ്ട്. പാര്‍വതി ശരിക്കും ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കണം… നിങ്ങള്‍ എന്താണോ ചെയ്തത് അത് തന്നെയാണ് മക്കളും ചെയ്യുക. എന്നിങ്ങനെ നിരവധി പേരാണ് പാര്‍വതിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുമായി എത്തിയിരിക്കുന്നത്.

എന്നാല്‍ പെണ്‍ മക്കളുള്ള അമ്മമാരുടെ വേദന ആണ് മക്കള്‍ ചീത്ത പേര് ഉണ്ടാക്കരുത് എന്ന്. അപ്പോള്‍ കണ്ണന്റെ കൂടെ വരുന്ന ആ പെണ്‍ കുട്ടിക്ക് ചീത്ത പേരുണ്ടായാല്‍ ആ അമ്മയുടെ മനസും വേദനിക്കുമെന്നറിയാം. അതുകൊണ്ട് തന്നെ പാര്‍വതി ചേച്ചി പറഞ്ഞത് ശരിയാണ്. ഇങ്ങനെ വേണം മക്കളെ വളര്‍ത്താന്‍. ആണ്‍കുട്ടികളുടെ അമ്മമാരെല്ലാം ഇങ്ങനെ വേണം വീട്ടില്‍ നിന്നും മക്കളെ പറഞ്ഞു മനസിലാക്കേണ്ടത്.

ചക്കിയെപ്പോലെ തന്നെ ഭാഗ്യമുള്ള പെണ്‍കുട്ടിയാണ് കാളിദാസ് കെട്ടാന്‍ പോകുന്ന കുട്ടിയുമെന്ന് തുടങ്ങി നടിയെ അനുകൂലിച്ച് കൊണ്ടും നിരവധി പേരാണ് എത്തുന്നത്. മോഡലായ തരിണി കലിംഗരയാര്‍ എന്ന പെണ്‍കുട്ടിയുമായിട്ടാണ് നടന്‍ കാളിദാസ് പ്രണയത്തിലായിരിക്കുന്നത്. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് യാത്രകള്‍ പോവുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതോടെയാണ് പാര്‍വതിയുടെ വാക്കുകള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തരിണിയെ കുറിച്ചുള്ള ചില കാര്യങ്ങളും സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. കോയമ്പത്തൂര്‍ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു.

അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാള്‍ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി കലിംഗരായര്‍.

More in Malayalam

Trending