Connect with us

സിനിമയിലേക്ക് ഒരു തിരിച്ചു വരവുണ്ടെങ്കിൽ അത് മമ്മൂട്ടിയോടൊപ്പം ആയിരിക്കും! പാർവതി ജയറാം.

parvathy jayaram

featured

സിനിമയിലേക്ക് ഒരു തിരിച്ചു വരവുണ്ടെങ്കിൽ അത് മമ്മൂട്ടിയോടൊപ്പം ആയിരിക്കും! പാർവതി ജയറാം.

സിനിമയിലേക്ക് ഒരു തിരിച്ചു വരവുണ്ടെങ്കിൽ അത് മമ്മൂട്ടിയോടൊപ്പം ആയിരിക്കും! പാർവതി ജയറാം.

സിനിമയിലേക്ക് ഒരു തിരിച്ചു വരവുണ്ടെങ്കിൽ അത് മമ്മൂട്ടിയോടൊപ്പം ആയിരിക്കും! പാർവതി ജയറാം.

വിവാഹിതരെ ഇതിലേ ഇതിലേ എന്ന സിനിമയിലൂടെ മലയാളത്തിനു ലഭിച്ച ശാലീന സൗന്ദര്യമായിരുന്നു പാർവതി.വിടർന്ന കണ്ണുകളും, ഇടതൂർന്ന മുടിയും, മനോഹരമായ പുഞ്ചിരിയും കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്കീഴടക്കി .മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത സൂപ്പർ നായികയായി അവർ മാറി. ഒരേ സമയം മലയാളത്തിന്റെ സൂപ്പർ താരങ്ങൾക്ക് ഒപ്പവും യുവ നിരയ്ക്ക് ഒപ്പവും പാർവ്വതി നായികയായി എത്തി.നായികയായി തിളങ്ങി നിന്ന സമയത്ത് ആയിരുന്നു ജയറാമിനെ വിവാഹം കഴിച്ചത്. ജയറാമിന്റെ ആദ്യ ചിത്രമായ അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം, സ്വാഗതം, വർണം, പുതിയകരുക്കൾ, പ്രാദേശിക വാർത്തകൾ, തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

പ്രീഡിഗ്രി പഠനകാലത്താണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ലെനിൻ രാജേന്ദ്രനായിരുന്നു പാർവതിയ്ക്ക് സിനിമയിൽ അവസരം കൊടുത്തത്. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല. അതിനുശേഷമാണ് ബാലചന്ദ്രമേനോന്റെ സിനിമയിൽ അഭിനയിക്കുന്നത്. 1986-ൽ ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെയാണ് അശ്വതി കുറുപ്പ് പാർവ്വതിയായി മാറിയത്.പാർവതി അറുപതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ് അമൃതംഗമയ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികൾ,വടക്കുനോക്കിയെന്ത്രം,കിരീടം. എന്നീ സിനിമകളിലേത്.

parvathy jayaram

വിവാഹം കഴിഞ്ഞു സിനിമ വിട്ടെങ്കിലും സോഷ്യൽ മീഡിയയിലും പൊതു പരിപാടിയിലും സജീവമാണ് പാർവതി.കോസ്റ്റും ഡിസൈനറും മികച്ച ക്ലാസിക്കൽ ഡാൻസറും കൂടിയാണ് പാർവതി. സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് ആ മമ്മൂട്ടിയോട് ഒപ്പം ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പാർവതി പറഞ്ഞത് അടുത്തിടെ ജയറാമാണ് വെളിപ്പെടുത്തിയത്. ജയറാം പാർവ്വതി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത് മാളവികയും കാളിദാസും. കാളിദാസ് മലയാള സിനിമയിൽ വളർന്നു വന്നുകൊണ്ടിരിക്കുന്ന ഒരു യുവ നായകനാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ അച്ഛനോടൊപ്പം ബാലതാരമായാണ് താരം സിനിമയിൽ രംഗപ്രവേശം ചെയ്തത്. മകൾ മാളവിക ഒരു മോഡലുമാണ്. സിനിമയിൽ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും പാർവ്വതിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുക ആണ് മലയാളി പ്രേക്ഷകർ.

More in featured

Trending

Recent

To Top