Connect with us

ഇതൊക്കെ ഇത്രകാലം എവിടെ ഒളിപ്പിച്ചു വച്ചേക്കുവായിരുന്നു? ഇങ്ങനെ മൂടി വച്ചതൊക്കെയും ഇനിയെങ്കിലും ഒന്നൊന്നായി ഞങ്ങൾക്ക് കാണിച്ചുതരണം; താരദമ്പതികളോട് ആരാധകർ

featured

ഇതൊക്കെ ഇത്രകാലം എവിടെ ഒളിപ്പിച്ചു വച്ചേക്കുവായിരുന്നു? ഇങ്ങനെ മൂടി വച്ചതൊക്കെയും ഇനിയെങ്കിലും ഒന്നൊന്നായി ഞങ്ങൾക്ക് കാണിച്ചുതരണം; താരദമ്പതികളോട് ആരാധകർ

ഇതൊക്കെ ഇത്രകാലം എവിടെ ഒളിപ്പിച്ചു വച്ചേക്കുവായിരുന്നു? ഇങ്ങനെ മൂടി വച്ചതൊക്കെയും ഇനിയെങ്കിലും ഒന്നൊന്നായി ഞങ്ങൾക്ക് കാണിച്ചുതരണം; താരദമ്പതികളോട് ആരാധകർ

ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് നടി കാവ്യ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. മകൾ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് വിഡിയോ ആണിത്. കൃഷ്ണവേഷം കെട്ടിയ മഹാലക്ഷ്മിയെ വിഡിയോയിൽ കാണാം. മൂന്ന് വർഷങ്ങൾക്കു മുമ്പെടുത്ത മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറുമായ അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയത്.

കണ്ണന്റെ വേഷത്തിൽ എത്തിയ മഹാലക്ഷ്മിയെ കണ്ട സന്തോഷത്തിലായിരുന്നു ദിലീപ് – കാവ്യ ഫാൻസ്‌.

ഇതൊക്കെ ഇത്രകാലം എവിടെ ഒളിപ്പിച്ചു വച്ചേക്കുവായിരുന്നു. ഇങ്ങനെ മൂടി വച്ചതൊക്കെയും ഇനിയെങ്കിലും ഒന്നൊന്നായി ഞങ്ങൾക്ക് കാണിച്ചുതരണമെന്നൊക്കെയാണ് ദിലീപ് കാവ്യാ ഫാൻസ്‌ പേജുകളിലെ ചർച്ച. സോഷ്യൽ മീഡിയ അറ്റാക്കിനെ പേടിച്ചു മാറ്റിവച്ചതാകാം ഇതൊക്കെയും, ധൈര്യമായിട്ട് പങ്കിടൂ എന്ന അഭ്യർത്ഥനയും ഇരുവരോടുമായി ആരാധകർ പറയുന്നു.

ഇടക്കാലത്തുവച്ചുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മാധ്യമങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു ദിലീപിന്റെ കുടുംബം. ഒരുപക്ഷേ പ്രതിസന്ധിഘട്ടങ്ങളിൽ ഇവരെ സംബന്ധിക്കുന്ന അവശ്യം ഉള്ളതും ഇല്ലാത്തതുമായ പല വിഷയങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയതിനെക്കുറിച്ചുള്ള ഭയമാകാം അത്തരത്തിൽ ഒഴിഞ്ഞുമാറാൻ ഇവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

അടുത്തിടെയാണ് കാവ്യ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഇൻസ്റ്റയിൽ എത്തി ഒരു മാസം കൊണ്ട് 50.4K ഫോളോവേഴ്‌സിനെയാണ് കാവ്യക്ക് കിട്ടിയത്. ദിലീപിനെയും മീനാക്ഷിയേയും മാത്രമാണ് കാവ്യ തിരികെ ഫോളോ ചെയ്യുന്നത്. ഒരു സമയത്ത് വളരെ മോശമായ രീതിയിലാണ് സൈബർ അറ്റാക്ക് കാവ്യക്ക് നേരിടേണ്ടി വന്നത്. പിന്നീട് മാധ്യമങ്ങളെ കാണുമ്പൊഴൊക്കെയും മുഖം തിരിച്ചു നടന്നുപോകുമായിരുന്നു കാവ്യ. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പല ചിത്രങ്ങളിലും വീഡിയോസിലും നിറ ചിരിയോടെയാണ് പ്രിയ താരം എത്തുന്നത്

Continue Reading
You may also like...

More in featured

Trending

Recent

To Top