Actress
നിമിഷ സജയന്‍ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ്, നിമിഷയുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടു പോയി; ആലിയ ഭട്ട്
നിമിഷ സജയന്‍ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ്, നിമിഷയുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടു പോയി; ആലിയ ഭട്ട്
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് നിമിഷ സജയനെന്ന് പറയുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ആമസോണ്‍ െ്രെപം വീഡിയോയിലൂടെ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ വെബ് സീരീസായ ‘പോച്ചറി’ലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് ആലിയ ഭട്ടിന്റെ പരാമര്‍ശം.
എമ്മി പുരസ്‌കാര ജേതാ റിച്ചി മേത്ത സംവിധാനം ചെയ്യുന്ന പോച്ചര്‍, കേരളത്തില്‍ അരങ്ങേറിയ ആന വേട്ടയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പ്രമേയമാവുന്ന സീരീസാണ്. നിമിഷ സജയന്‍ സീരീസില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍. പ്രത്യേകിച്ച് സീരീസിലെ ക്ലൈമാക്‌സ് ഷോട്ടില്‍, എന്തൊക്കെ വികാരങ്ങള്‍ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി.’ എന്നാണ് ഫിലിം കമ്പാനിയന്‍ അഭിമുഖത്തില്‍ ആലിയ ഭട്ട് നിമിഷ സജയനെ കുറിച്ച് പറഞ്ഞത്.
റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ,കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോന്‍, മാല പാര്‍വ്വതി തുടങ്ങിയവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങള്‍.ഇന്‍വെസ്റ്റിഗേറ്റീവ് െ്രെകം ത്രില്ലര്‍ ഴോണറിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണ് വി സീരീസിലൂടെ റിച്ചി മേത്ത പറയുന്നത്.
ഫെബ്രുവരി 23 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വെബ് സീരീസ് ലഭ്യമാവും. ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളായ ക്യുസി എന്റര്‍ടൈന്‍മെന്റ് ആണ് വെബ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. സീരീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് ആലിയ ഭട്ട്.
ആകെ 8 എപ്പിസോഡുകളാണ് വെബ് സീരീസിലുള്ളത്. ഇതിന് മുന്നേ ആദ്യ മൂന്ന് എപ്പിസോഡുകള്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ ആണ് സീരീസിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇയോബിന്റെ പുസ്തകം, തുറമുഖം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഗോപന്‍ ചിദംബരം ആണ് പോച്ചര്‍ മലയാളം വേര്‍ഷന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.
