Social Media
‘വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ’ കമന്റിന് വിനീത് നൽകിയ മറുപടി ഇങ്ങനെ
‘വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ’ കമന്റിന് വിനീത് നൽകിയ മറുപടി ഇങ്ങനെ
മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് വിനീത് ശ്രീനിവാസൻ. നടനായും ഗായകനായും സംവിധായകനായും തിളങ്ങുകയാണ് വിനീത്. സോഷ്യൽ മീഡിയയിൽ സജീവമായ വിനീത് രസകരമായ കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ്
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രമാണ് വിനീതിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്‍ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് വിനീത് നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
”വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ” എന്നായിരുന്നു ശരത് രാജന്‍ എന്ന ആരാധകന്റെ കമന്റ്. ഇതിന് രസകമായ മറുപടിയാണ് വിനീത് ശ്രീനിവാസന്‍ നല്‍കിയിരിക്കുന്നത്.
”ഞാനും കേട്ടു. വെറുതെ പറയുന്നതാ, മൈന്‍ഡ് ചെയ്യണ്ട..” എന്നാണ് വിനീതിന്റെ മറുപടി. നിരവധി പേരാണ് താരത്തിന്റെ കമന്റിന് കയ്യടിയുമായി എത്തിയിരിക്കുന്നത്.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് സിനിമയുടെ ഭാഗമായി വ്യത്യസ്തമായ പ്രമോഷന്‍ പോസ്റ്റുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ചില പോസ്റ്റുകള്‍ നേരെ വിമര്‍ശനങ്ങളും എത്തിയിരുന്നു. മുകുന്ദനുണ്ണി എന്ന വക്കീല്‍ കഥാപാത്രമായാണ് വിനീത് ചിത്രത്തില്‍ എത്തുന്നത്. മുകുന്ദനുണ്ണിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു എന്ന പോസ്റ്റ് ആണ് വിനീത് പങ്കുവച്ചിരിക്കുന്നത്. നവംബര്‍ 11ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.