Connect with us

ഞങ്ങളുടെ അപകടത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നു; അപകടത്തിന് ശേഷമുള്ള അദാ ശര്‍മ്മയുടെ ആദ്യ പ്രതികരണം

Bollywood

‘ദ കേരള സ്‌റ്റോറി’യുടെ സംവിധായകനും നായികയ്ക്കും അപകടം സംഭവിച്ചതായുള്ള വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ‘ദ കേരള സ്റ്റോറി’ താരം അദാ ശര്‍മ്മ. താന്‍ സുഖമായിരിക്കുന്നു എന്നാണ് അദ ട്വീറ്റ് ചെയ്തിരിക്കുന്നത്.

”എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ടീം മുഴുവനും, ഞങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഉത്കണ്ഠകള്‍ക്ക് നന്ദി” എന്നാണ് അദാ ശര്‍മ്മ ട്വീറ്റ് ചെയ്തത്.

മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് സംവിധായകന്‍ സുദീപ്‌തോ സെന്നും നടി ആദാ ശര്‍മയും അപകടത്തില്‍ പെട്ടത്. കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്. പിന്നാലെ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം ആദാ ശർമ്മയ്ക്കും വധഭീഷണിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

More in Bollywood

Trending