Bollywood
അമിതാഭ് ബച്ചൻ കുടുങ്ങി! ഞങ്ങള്‍ ഇത് ട്രാഫിക് ഡിപ്പാര്‍ട്‍മെന്റിനെ അറിയിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ്
അമിതാഭ് ബച്ചൻ കുടുങ്ങി! ഞങ്ങള്‍ ഇത് ട്രാഫിക് ഡിപ്പാര്‍ട്‍മെന്റിനെ അറിയിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ്
ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെ ആരാധകൻ തന്റെ ബൈക്കിൽ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. എന്നാല്‍ ഹെല്‍മെറ്റ് വയ്‍ക്കാത്തതിന് പേരില്‍ താരം ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്.
എല്ലാവര്‍ക്കും മാതൃകയാകേണ്ട ഒരു സിനിമാ നടൻ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് മറ്റ് ചിലര്‍ ഉയര്‍ത്തിയത്. എന്തായാലും പെട്ടെന്നുള്ള യാത്രയല്ലേ, പ്രതീക്ഷിച്ചു കാണില്ല, പെട്ടെന്ന് ഹെല്‍മറ്റ് കിട്ടിയില്ലെന്ന് ചിലര്‍ ആരാധകര്‍ മറുപടി പറഞ്ഞു.
മുംബൈ പൊലീസിനെ ടാഗ് ചെയ്‍ത് ചിത്രം ചിലര്‍ പങ്കുവയ്‍ക്കുകയും ചെയ്‍തു. ഞങ്ങള്‍ ഇത് ട്രാഫിക് ഡിപ്പാര്‍ട്‍മെന്റിനെ അറിയിച്ചിട്ടുണ്ട് എന്നായിരുന്നു മുംബൈ പൊലീസ് ഇതിനോട് പ്രതികരിച്ചത്.
ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും പങ്കുവെച്ചിരുന്നു
‘സവാരിക്ക് നന്ദി സുഹൃത്തേ.. നിങ്ങളെ അറിയില്ല.. എന്നാല്‍ നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. മഞ്ഞ ടീ ഷര്‍ട്ടിട്ട തൊപ്പി ധരിച്ച സുഹൃത്തിന് നന്ദി” എന്നാണ് ബച്ചന്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗണപത്- പാര്‍ട്ട് വണ്‍’ ആണ് അമിതാഭ് ബച്ചന്റേതായി ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രൊജക്റ്റ് കെ’യിലും അമിതാഭ് ബച്ചൻ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.